Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിക്കൊപ്പം പീഡനവീരൻ ആൾദൈവം...? സംഘികളെ തേച്ച് ചുമരിലൊട്ടിച്ച് സോഷ്യൽ മീഡിയ...

കോഴിക്കോട്: ഉത്തരേന്ത്യയിലെ ആള്‍ദൈവം ബലാത്സംഗക്കേസില്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ട് പല കഥകളും ഉപകഥകളും സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നുണ്ട്. ഹരിയാനയിലെ ബിജെപിയും ഈ ആള്‍ദൈവവും തമ്മിലുള്ള അവിശുദ്ധ ബന്ധം വലിയ ക്ഷീണമായിരിക്കുകയാണ് സംഘപരിവാറുകാര്‍ക്ക്. കേരളത്തിലെ സംഘികള്‍ ഈ ക്ഷീണം തീര്‍ക്കുന്നത് അവര്‍ക്കാകെ അറിയാവുന്ന ഒരു പണി കൊണ്ട്. ഫോട്ടോഷോപ്പ്. അത് തന്നെ. പക്ഷേ പണി പാളിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.

ആൾദൈവം കേരളത്തിൽ

ആൾദൈവം കേരളത്തിൽ

2015ല്‍ ദേശീയ ഗെയിംസ് കേരളത്തില്‍ നടക്കുന്നതിനിടെ ഗുര്‍മീത് റാം റഹീം സിംഗ് കേരളത്തിലെത്തിയിരുന്നു. ഹരിയാന ടീമിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു വരവ്.

ഉമ്മൻചാണ്ടിക്കൊപ്പം

ഉമ്മൻചാണ്ടിക്കൊപ്പം

അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം മുഖ്യാതിഥിയായി ഈ ആള്‍ദൈവം വേദി പങ്കിടുകയും ചെയ്തു. ദേശീയ ഗെയിംസ് വേദിയില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം ഗുര്‍മീത് ഇരിക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു.

ദേ വന്നു ഫോട്ടോഷോപ്പ്

ദേ വന്നു ഫോട്ടോഷോപ്പ്

ഈ ആള്‍ദൈവത്തിന്റെ സംഘബന്ധം എതിരാളികള്‍ ഇപ്പോള്‍ ആഘോഷിക്കുകയാണ്. അപ്പോള്‍ വെറുതേ ഇരിക്കാനാവുമോ സംഘപ്രവര്‍ത്തകര്‍ക്ക്. എന്നാല്‍ പിന്നെ പണി മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ഇരിക്കട്ടെ എന്ന് കരുതി, നേരെ ഫോട്ടോഷോപ്പ് തുറന്നു.

പിണറായിയെ വെട്ടി ഒട്ടിച്ചു

പിണറായിയെ വെട്ടി ഒട്ടിച്ചു

ഉമ്മന്‍ചാണ്ടിയുടെ സ്ഥാനത്ത് പിണറായി വിജയനെ വെട്ടി ഒട്ടിച്ചു. ഫോട്ടോഷോപ്പില്‍ സംഘികള്‍ക്ക് പണി കിട്ടുന്നത് ഇതാദ്യമായിട്ടല്ല. പിണറായിയെ വെട്ടി ഒട്ടിക്കുമ്പോള്‍ എപ്പോഴത്തേയും പോലെ ഇത്തവണയും മണ്ടത്തരം പറ്റിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.

തല വേറെ ഉടൽ വേറെ

തല വേറെ ഉടൽ വേറെ

പിണറായി വിജയന്റെ തല മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ ഉടലില്‍ കയറിയത്. പക്ഷേ ഉമ്മന്‍ചാണ്ടിയുടെ കയ്യിലെ വിവാഹ മോതിരം ഫോട്ടോഷോപ്പുകാര്‍ ശ്രദ്ധിച്ചില്ല. അത് മാത്രമല്ല പിണറായിയുടെ തലയ്ക്ക് പിറകെ ഉമ്മന്‍ചാണ്ടിയുടെ കുറച്ച് മുടിയും നരച്ച് കിടന്നു.

വൻ പ്രചാരണവും

വൻ പ്രചാരണവും

ഈ ഫോട്ടോഷോപ്പ് ചിത്രം പിണറായിക്കെതിരെ പല സംഘപരിവാര്‍ ഗ്രൂപ്പുകളിലും പ്രചരിക്കപ്പെട്ടു. എന്നാല്‍ സംഘികളെ പോലെ അത്ര മണ്ടന്മാര്‍ അല്ലാത്ത സോഷ്യല്‍ മീഡിയയിലെ മിടുക്കന്മാര്‍ ഈ പണി പൊളിച്ചടുക്കി കയ്യില്‍ കൊടുത്തിരിക്കുകയാണ്.

നാണക്കേട് തന്നെ

നാണക്കേട് തന്നെ

കള്ളത്തരം കയ്യോടെ പിടികൂടിയതോടെ സംഘികള്‍ സോഷ്യല്‍ മീഡിയില്‍ നാണം കെടുകയാണ്. ഇതിനും മുന്‍പും നേതാക്കളടക്കം സംഘപരിവാറുകാര്‍ ഇത്തരം വ്യാജ ഫോട്ടോ പ്രചരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നാണം കെട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+