കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് കൊച്ചി മെട്രോയുടെ കോച്ച് അല്ല... ആരും തെറ്റിദ്ധരിക്കല്ലേ

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കൊച്ചി മെട്രോ ട്രെയിനിന്റെ ബോഗി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ എത്തിയെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ രണ്ട് ചിത്രങ്ങള്‍ പറന്ന് നടക്കുന്നുണ്ട്. നൂറ് കണക്കിന് ആളുകള്‍ ആ ചിത്രങ്ങള്‍ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ട്.

എന്നാല്‍ അത് ആരും വിശ്വസിക്കരുത് കെട്ടോ... കൊച്ചി മെട്രോയുടെ കോച്ച് അല്ല അത്. പണ്ടെങ്ങാനും ദില്ലി മെട്രോയ്ക്ക് വേണ്ടി കൊണ്ടുവന്നതാണ്.

Fake Photo Metro

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞപ്പോള്‍ കൊച്ചി മെട്രോയുടെ ഫേസേബുക്ക് പേജ് വഴിയാണ് അവര്‍ സത്യാവസ്ഥ പുറത്തറിയിച്ചത്. കപ്പലില്‍ നിന്ന് കോച്ച് ഇറക്കുന്ന ചിത്രവും ഉണ്ട്. എന്നാല്‍ ആ തുറമുഖം ഏതാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കൊച്ചി മെട്രോ പറയുന്നുണ്ട്. ദില്ലിയ്ക്കടുത്തുള്ള ഏതോ തുറമുഖം എന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്. ദില്ലിയ്ക്കടുത്ത് ഏത് തുറമുഖം എന്ന് ചോദിച്ച് ആളുകള്‍ ഇപ്പോള്‍ കൊച്ചി മെട്രോയുടെ പിറകില്‍ കൂടിയിരിയ്ക്കുകയാണ്.

There is a news doing rounds saying that Kochi Metro coach arrived at Vallarpadam Container Terminal road.This is a...

Posted by Kochi Metro Rail on Monday, 18 May 2015

കൊച്ചി മെട്രോയുടെ പണി ഏതായാലും പൂര്‍ത്തിയാകാറായിട്ടില്ല. പണി തീര്‍ന്നാലല്ലേ കോച്ചും തീവണ്ടിയും ഒക്കെ എത്തിയ്‌ക്കേണ്ട്. അത് മാത്രമോ... എന്താണ് കൊച്ചി മെട്രോയിലെ തീവണ്ടിയുടെ നിറം എന്തായിരിയ്ക്കുമെന്ന പ്രഖ്യാപനം എല്ലാവരും മറന്നോ... നല്ല നീല നിറത്തില്‍ ആയിരിയ്ക്കും കൊച്ചി മെട്രോ തീവണ്ടി.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു കൊച്ചി മെട്രോയുടെ കോച്ച് നിര്‍മാണം തുടങ്ങിയത്. കുറച്ച് മാസങ്ങള്‍ കൂടി കാത്തിരുന്നാലെ ആ കോച്ചുകളെല്ലാം നിര്‍മാണം പൂര്‍ത്തിയാക്കി കേരളത്തിലേയ്ക്ക് എത്തിയ്ക്കൂ

English summary
Fake pictures spreading on Facebook saying that offloading Kochi Metro Coaches at Vellarpadam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X