കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാൻ നോമ്പെടുത്ത് അവശരായവരെ തേടി ഉത്തരേന്ത്യൻ കുറ്റവാളികൾ.. പോലീസിന്റെ പേരിൽ വ്യാജ പ്രചാരണം

Google Oneindia Malayalam News

തിരുവനന്തപുരം: ഇസ്ലാം മതവിശ്വാസികളുടെ പുണ്യമാസമായ റംസാന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് വിശ്വസിക്കുന്ന ഈശ്വരനില്‍ മുഴുകി മുസ്ലീംങ്ങള്‍ ജീവിക്കുന്ന നാളുകളാണ് റംസാന്‍ വ്രത ദിനങ്ങള്‍.

നോമ്പെടുക്കുന്നവരെ ലക്ഷ്യമിട്ട് ഒരു സന്ദേശം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും കറങ്ങി നടക്കുന്നുണ്ട്. റംസാന്‍ മാസത്തില്‍ വ്രതക്കാരെ ലക്ഷ്യമിട്ട് യാചക വേഷത്തില്‍ ക്രിമിനലുകള്‍ ഉത്തരേന്ത്യയില്‍ നിന്നും എത്തിയിട്ടുണ്ട് എന്നതാണ് സന്ദേശം. സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഈ സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്:

വ്യാജ പ്രചാരണം

വ്യാജ പ്രചാരണം

കേരള പോലീസിന്റെ ലെറ്റര്‍ പാഡില്‍, കേരള പോലീസ് അറിയിപ്പ് എന്ന തലക്കെട്ടിലുള്ള ഒരു നോട്ടീസ് വാട്ട്‌സ്ആപ്പിലോ ഫേസ്ബുക്കിലോ പലര്‍ക്കും ഇതിനകം തന്നെ കിട്ടിക്കാണും. പോലീസിന്‌റെ സീലും ഒപ്പുമെല്ലാം ഉള്ളതാണ് നോട്ടീസ്. ആ നോട്ടീസില്‍ പറയുന്നത് ഇതാണ്: പ്രത്യേകം ജാഗ്രത പാലിക്കുക. ഈ റമദാന്‍ മാസത്തില്‍ നരവധി യാചകര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ട്. ഇവര്‍ കൊടും ക്രിമിനലുകളാണ്.

യാചക വേഷത്തിൽ ക്രിമിനലുകൾ

യാചക വേഷത്തിൽ ക്രിമിനലുകൾ

ഒരു നയാ പൈസയും ഇവര്‍ക്ക് കൊടുക്കരുത്. സ്ത്രീകള്‍ മാത്രം ഉള്ള വീട്ടില്‍ ഇവര്‍ വന്നാല്‍ വാതില്‍ തുറക്കാതെ അവരെ പറഞ്ഞ് വിടുക. പോലീസ് കണക്ക് പ്രകാരം ഈ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങിയ അന്യ സംസ്ഥാനക്കാര്‍ ഒരു ലക്ഷത്തോളം ഉണ്ടെന്നാണ് കണക്കുകള്‍.

നോമ്പുകാരെ ലക്ഷ്യം

നോമ്പുകാരെ ലക്ഷ്യം

ഇവരുടെ ഒഴുക്ക് കൂടാനുള്ള കാരണം പോലീസ് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്, റമദാന്‍ മാസത്തില്‍ യാചിക്കാനും റമദാനില്‍ നോമ്പെടുത്ത് അവശരായവരെ കീഴ്‌പ്പെടുത്തി കവര്‍ച്ച നടത്താനുമാണെന്നാണ്. യാചകരെ അകറ്റുക, വീടും പരിസരവും സുരക്ഷിതമാക്കുക എന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ അല്ലെന്ന് ആരും പറയില്ല. കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പേരിലാണ് ഒപ്പടക്കമുള്ള ഈ നോട്ടീസ് പ്രചരിക്കുന്നത്.

നോട്ടീസ് ഇല്ലെന്ന് പോലീസ്

നോട്ടീസ് ഇല്ലെന്ന് പോലീസ്

എന്നാല്‍ നോട്ടീസില്‍ തിയ്യതി രേഖപ്പെടുത്തിയിരിക്കുന്നത് 16-8-18 എന്നാണ്. ഇതോടെ നോട്ടീസ് വ്യാജമാണെന്ന് തെളിഞ്ഞു. മാത്രമല്ല ഇത്തരമൊരു മുന്നറിയിപ്പ് നോട്ടീസ് പോലീസിന്റെ ഭാഗത്ത് നിന്നും പുറത്ത് ഇറക്കിയിട്ടില്ലെന്ന് കൊല്ലം ഈസ്റ്റ് എസ്‌ഐ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ യാചകരായ ക്രിമിനലുകള്‍ ഉത്തരേന്ത്യയില്‍ നിന്നും എത്തിയിട്ടില്ലെന്നും ഇതുപോലുള്ള വ്യാജ പ്രചാരണങ്ങളില്‍ ആളുകള്‍ വീണ് പോകരുതെന്നും പോലീസ് ആവശ്യപ്പെടുന്നു.

ഉറവിടം തേടി പോലീസ്

ഉറവിടം തേടി പോലീസ്

എന്നാല്‍ വ്യാജമാണ് ഈ നോട്ടീസെന്ന് മനസ്സിലാക്കാതെ വ്യാപകമായി ഇത് സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കപ്പെടുന്നത് പോലീസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത്തരത്തില്‍ പോലീസിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്ന വിവരം ഈസ്റ്റ് പോലീസ് സിഐ ഡിജിപിയെ അറിയിച്ചിട്ടുണ്ട്. വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഡിജിപിയുടെ നിര്‍ദേശ പ്രകാരം സൈബര്‍ സെല്‍ ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

യുവാവിനൊപ്പമുള്ള പെൺകുട്ടി ജസ്നയെന്നുറപ്പിക്കാതെ കുടുംബം.. പോലീസ് ബെംഗളൂരുവിൽയുവാവിനൊപ്പമുള്ള പെൺകുട്ടി ജസ്നയെന്നുറപ്പിക്കാതെ കുടുംബം.. പോലീസ് ബെംഗളൂരുവിൽ

ബാബുവിന്റെ കഴുത്തിലെ മുറിവ് എൽ ആകൃതിയിൽ.. വെട്ടി നുറുക്കിയത് പരിശീലനം നേടിയവർ!ബാബുവിന്റെ കഴുത്തിലെ മുറിവ് എൽ ആകൃതിയിൽ.. വെട്ടി നുറുക്കിയത് പരിശീലനം നേടിയവർ!

English summary
Fake letter in the name of police spreading in Social Media about beggars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X