Get Updates
Get notified of breaking news, exclusive insights, and must-see stories!

പബ്ലിക്ക് പ്രോസിക്യൂട്ടർ ചമഞ്ഞ് നടന്ന അഭിഭാഷകൻ അറസ്റ്റിൽ, പരാതി നൽകിയത് മറ്റൊരു അഭിഭാഷകൻ !!!

പ്രിന്‍സിന്റെ വീട്ടില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെന്ന് കാണിയ്ക്കുന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

പറവൂര്‍: പ്രോസിക്യൂട്ടറായി ആള്‍മാറാട്ടം നടത്തിയ അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍വേലിക്കര സ്വദേശി എന്‍ ജെ പ്രിന്‍സി (53)യെയാണ് അറസ്റ്റ് ചെയ്തത്.

ബിക്കണ്‍ ലൈറ്റ്

തന്റെ ഇന്നോവ കാറില്‍ ബീക്കണ്‍ ലൈറ്റ് വെച്ചാണ് അഭിഭാഷകന്‍ സഞ്ചരിച്ചിരുന്നത്. കഴിഞ്ഞ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രിന്‍സിനെ ഗവ. പ്ലീഡറായി നിയമിച്ചിരുന്നു.

വ്യാജ പദവി

പ്രിന്‍സിന്റെ വീട്ടില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെന്ന് കാണിയ്ക്കുന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. റവന്യൂ ഇന്റലിജന്‍സ് പ്രോസിക്യൂട്ടറായി ഇയാള്‍ ആള്‍മാറാട്ടം നടത്തുന്നെന്ന അഭിഭാഷകനായ പ്രസാദിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

രേഖകള്‍

പ്രിന്‍സിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പല സുപ്രധാന രേഖകളും പോലീസ് പിടിച്ചെടുത്തു.

നിയമനം

പ്രിന്‍സിനെ നേരത്തെ വരാപ്പുഴ പീഡനക്കേസില്‍ സ്‌പെഷ്യല്‍ പോസിക്യൂട്ടറായി നിയമിച്ചിരുന്നെങ്കിലും പിന്നീട് അതില്‍ നിന്ന് മാറ്റുകയായിരുന്നു. പക്ഷേ ഇല്ലാത്ത പദവിയുടെ പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+