ആ പീഡനം പോലീസ് കെട്ടിച്ചമച്ചത്; പിതാവ് പീഡിപ്പിച്ചിട്ടില്ലെന്ന് ദളിത് പ്രവര്‍ത്തകന്റെ മകള്‍
കൊല്ലം: പത്തനാപുരത്ത് ദളിത് പ്രവര്‍ത്തകന്‍ മകളെ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമതാണെന്ന് വെളിപ്പെടുത്തല്‍. ആരോപണ വിധേയനായ ദളിത് പ്രവര്‍ത്തകന്റെ മകള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കുടുംബ വഴക്ക് തീര്‍ക്കാന്‍ നല്‍കിയ പരാതി പീഡനക്കേസ് ആക്കി മാറ്റിയെന്നും ഭീഷണിപ്പെടുത്തി തന്റെ മൊഴി രേഖപ്പെടുത്തിയെന്നും പെണ്‍കുട്ടി പറയുന്നു.
പത്ര സമ്മേളനം വിളിച്ചാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അച്ഛന്‍ തന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞാലെ രണ്ട് ദിവസമെങ്കിലും അച്ഛനെ പോലീസ് സ്‌റ്റേഷനില്‍ കിടത്താന്‍ പറ്റുകയുള്ളൂവെന്ന് പോലീസ് പറഞ്ഞതായി പെണ്‍കുട്ടി പറയുന്നു. ഇക്കാര്യങ്ങള്‍ കോടതിയിലും പറയണമെന്ന് പോലീസ് നിര്‍ബന്ധിച്ചതായും പെണ്‍കുട്ടി.

ഇക്കാര്യത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ഇങ്ങനെയക്കെ പറഞ്ഞില്ലെങ്കില്‍ അച്ഛന്‍ വന്ന് വീണ്ടും ഉപദ്രവിക്കുമെന്ന് പോലീസ് പറഞ്ഞതായും പെണ്‍കുട്ടി പറയുന്നു. രാജേന്ദ്രനെന്ന ദളിത് പ്രവര്‍ത്തകനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്
നിരന്തരം പോലീസ് സ്‌റ്റേഷനില്‍ സമരം നടത്തുന്നയാളാണ് രാജേന്ദ്രന്‍. പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു ഇയാളെ റിമാന്‍ഡ് ചെയ്തത്. പിതാവിനെ പോലീസ് കുടുക്കിയതാണെന്നാണ് പെണ്‍കുട്ടി പറയുന്നത്.












Click it and Unblock the Notifications