കൈയ്ക്ക് ഒടിവില്ലെന്ന് വ്യാജ റിപ്പോര്‍ട്ട് നല്കി: ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ
എറണാകുളം: പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ തന്റെ കൈക്ക് ഒടിവില്ലെന്ന് പൊലീസിന് വ്യാജ റിപ്പോര്‍ട്ട് നല്കിയ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. സിപിഐ മാര്‍ച്ചിന് നേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ കളക്ടറുടെ റിപ്പോര്ട്ടിന്മേല് നടപടി വൈകുന്നതിലും എംഎല്‍എ അതൃപ്തി രേഖപ്പെടുത്തി.
പൊലീസ് ലാത്തിചാര്‍ജ് നടന്ന് 12 ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. തന്റെ കൈയ്ക്ക് ഒടിവില്ലെന്ന് കാണിച്ച് പോലീസിന് വ്യാജറിപ്പോര്‍ട്ട് നല്കിയ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നടപടിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും എല്‍ദോ എബ്രഹാം വ്യക്തമാക്കി. പോലീസുകാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ സിപിഐ ജില്ലാ നേതൃത്വത്തിനും അതൃപ്തിയുണ്ട്.

പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജു, എല്‍ദോ എബ്രഹാം തുടങ്ങിയവര്‍ക്ക് മര്‍ദ്ദനമേറ്റത് അന്വേഷിക്കാന്‍ സിപിഐ കഴിഞ്ഞ ദിവസം മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. കെ പി രാജേന്ദ്രൻ, വി ചാമുണ്ണി, പി പി സുനീർ എന്നിവരാണ് കമ്മീഷന് അംഗങ്ങൾ. കലക്ടറുടെ റിപ്പോര്ട്ടിന്മേല് നടപടിയുണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രണ്ടാഴ്ച്ചയായിട്ടും യാഥാര്‍ഥ്യമാകാത്ത സാഹചര്യത്തില്‍ കൂടിയായാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications