കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈയ്ക്ക് ഒടിവില്ലെന്ന് വ്യാജ റിപ്പോര്‍ട്ട് നല്‍കി: ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ

Google Oneindia Malayalam News

എറണാകുളം: പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ തന്‍റെ കൈക്ക് ഒടിവില്ലെന്ന് പൊലീസിന് വ്യാജ റിപ്പോര്‍ട്ട് നല്‍കിയ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. സിപിഐ മാര്‍ച്ചിന് നേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി വൈകുന്നതിലും എംഎല്‍എ അതൃപ്തി രേഖപ്പെടുത്തി.

<strong> ശ്രീറാമിന് കുരുക്ക് മുറുകുന്നു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും, സസ്പെന്‍ഷനും സാധ്യത</strong> ശ്രീറാമിന് കുരുക്ക് മുറുകുന്നു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും, സസ്പെന്‍ഷനും സാധ്യത

പൊലീസ് ലാത്തിചാര്‍ജ് നടന്ന് 12 ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. തന്‍റെ കൈയ്ക്ക് ഒടിവില്ലെന്ന് കാണിച്ച് പോലീസിന് വ്യാജറിപ്പോര്‍ട്ട് നല്‍കിയ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നടപടിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും എല്‍ദോ എബ്രഹാം വ്യക്തമാക്കി. പോലീസുകാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ സിപിഐ ജില്ലാ നേതൃത്വത്തിനും അതൃപ്തിയുണ്ട്.

eldho-abraham

പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജു, എല്‍ദോ എ​ബ്രഹാം തുടങ്ങിയവര്‍ക്ക് മര്‍ദ്ദനമേറ്റത് അന്വേഷിക്കാന്‍ സിപിഐ കഴിഞ്ഞ ദിവസം മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. കെ പി രാജേന്ദ്രൻ, വി ചാമുണ്ണി, പി പി സുനീർ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങൾ. കലക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയുണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രണ്ടാഴ്ച്ചയായിട്ടും യാഥാര്‍ഥ്യമാകാത്ത സാഹചര്യത്തില്‍ കൂടിയായാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

<strong>ത്രിപുരയിലേക്ക് നോക്കെന്ന് മോദി; അടുത്തത് ബംഗാള്‍.. പിന്നെ കേരളം.. ലക്ഷ്യം വ്യക്തമാക്കി ബിജെപി</strong>ത്രിപുരയിലേക്ക് നോക്കെന്ന് മോദി; അടുത്തത് ബംഗാള്‍.. പിന്നെ കേരളം.. ലക്ഷ്യം വ്യക്തമാക്കി ബിജെപി

English summary
fake report; eldho abraham MLA says action will be taken against hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X