സംസ്ഥാനത്ത് പ്ളാസ്റ്റിക്ക് അരി വ്യാപകമായി വിറ്റഴിയ്ക്കുന്നു
തിരുവനന്തപുരം: പച്ചക്കറിയിലും അരിയിലുമൊക്കെ കീടനാശിനി പ്രയോഗിയ്ക്കുന്ന വാര്‍ത്ത നാം ഒട്ടേറെ കേട്ടതാണ്. ഇപ്പോഴിതാ സംസ്ഥാനത്ത് പ്ളാസ്റ്റിക് അരി വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യത്തിന് ഏറെ ഹാനികരമായ ചൈനീസ് പോളിമര്‍ വന്‍ തോതില്‍ കലര്‍ന്ന അരിയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.
പല പ്രമുഖ ബാന്‍ഡുകളിലും പ്ലാസ്റ്റിക്ക് അരിയുടെ സാന്നിധ്യമുള്ളതായി ആക്ഷേപമുയരുന്നു. ഫേസ്ബുക്കിലാണ് ഇത്തരം ആക്ഷേപം ഉയരുന്നത്. കോഴിക്കോട് പലയിടത്തും പ്ളാസ്റ്റിക്ക് അരി വില്‍ക്കുന്നതായി ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. തിളങ്ങുന്ന തരത്തിലുള്ള അരിയാണിത്. പ്ളാസ്റ്റിക് അരി തിളപ്പിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന കഞ്ഞിവെള്ളത്തില്‍ കൂടുതല്‍ പാടയുണ്ടാകും. മാത്രമല്ല ഈ പാട പ്ളാസ്റ്റിക്ക് പോലെ ബലമുള്ളതുമാണ്.

വെലിയലത്ത് വച്ച് ഈ പാട ഉണക്കിയാലോ അസ്സല്‍ പ്ളാസ്റ്റിക്ക് കിട്ടും. കത്തിച്ചാല്‍ ഉരുകുകയും ചെയ്യും. സാധാരണ അരിയുടെ കൂടെ കലര്‍ത്തിയാണ് പ്ളാസ്റ്റിക്ക് അരി വില്‍പ്പന നടക്കുന്നത്. മുന്‍പ് ചൈനയില്‍ നിന്നും സിംഗപ്പൂരിലേയ്ക്കും മറ്റും ഇത്തരം അരി കടത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും അന്ന് ഉയര്‍ന്നിരുന്നു. പ്ളാസ്റ്റിക്ക് അരി പരിശോധനയിലൂടെ കണ്ടെത്താനോ ചെറുക്കാനോ ഇപ്പോഴും സാധ്യമല്ലെന്നതാണ് വെല്ലുവിളി .
ചൈനയില്‍ നിന്നും പ്ളാസ്റ്റിക്ക് അരി നിര്‍മ്മിയ്ക്കുന്നെന്ന് 2011 ലും വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. അതിനാല്‍ തന്നെ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളുടെ വിശ്വാസ്യത എത്രത്തോളമുണ്ടെന്നത് അവ്യക്തമാണ്.












Click it and Unblock the Notifications