കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ സ്ത്രീയുടെ മാല പൊട്ടിച്ചോടി! ആ വീഡിയോ വ്യാജം, സത്യം ഇതാണ്...
നിമിഷങ്ങൾക്കം മലയാളികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ ദൃശ്യങ്ങൾ വൈറലായി മാറുകയും ചെയ്തു.
കോഴിക്കോട്: പട്ടാപ്പകൽ ബസ് കയറാൻ നിൽക്കുന്ന യുവതിയുടെ മാല പൊട്ടിച്ചോടി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ നടന്ന സംഭവമാണെന്നും, ദൃശ്യത്തിലുള്ള യുവാവിനെ തിരിച്ചറിയുന്നവർ വിവരം കൈമാറണമെന്നും സന്ദേശത്തിലുണ്ടായിരുന്നു.
മലയാളികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിമിഷങ്ങൾക്കം ഈ ദൃശ്യങ്ങൾ വൈറലായി മാറുകയും ചെയ്തു. എന്നാൽ സത്യത്തിൽ ഇതൊരു യഥാർത്ഥ മോഷണമായിരുന്നില്ല. ഒരു ഡോക്യുമെന്ററി ഷൂട്ടിങിനിടെ ആരോ പകർത്തിയ ദൃശ്യങ്ങളാണ് പട്ടാപ്പകൽ കവർച്ചയെന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്.

മാല പൊട്ടിക്കൽ...
കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ യുവതിയുടെ മാല പൊട്ടിച്ചോടുന്ന ദൃശ്യങ്ങൾ എന്ന പേരിലാണ് ഡോക്യുമെന്ററി ഷൂട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മോഷ്ടാവായ യുവാവിനെ തിരിച്ചറിയുന്നവർ വിവരം നൽകണമെന്നും, ഇയാളെ പിടികൂടണമെന്നും സന്ദേശത്തിലുണ്ടായിരുന്നു.

വൈറലായി...
കവർച്ചയുടെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ദിലി കാശിനാഥൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് കൂടുതൽപേർ വീഡിയോ ഷെയർ ചെയ്തത്. ശരിക്കുമുണ്ടായ സംഭവമെന്ന് തെറ്റിദ്ധരിച്ചാണ് മിക്കവരും വീഡിയോ പ്രചരിപ്പിച്ചത്.

സത്യം ഇതാണ്...
എന്നാൽ വൈറലായ വീഡിയോ വ്യാജമായിരുന്നുവെന്ന് പിന്നീടാണ് വ്യക്തമായി. ഒരു ഡോക്യുമെന്ററിയുടെ ഷൂട്ടിനിടെ ആരോ പകർത്തിയ ദൃശ്യങ്ങളായിരുന്നു അത്. ഡോക്യുമെന്ററിയിലെ അഭിനേതാവായ രാജീവ് രാജനാണ് വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയത്.

മീരാ വാസുദേവ്...
സുരേഷ് അച്ചൂസ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയിൽ രാജീവ് രാജനും മീരാ വാസുദേവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് രാജൻ മീര വാസുദേവിന്റെ മാല പൊട്ടിച്ചോടുന്ന ദൃശ്യങ്ങളായിരുന്നു പട്ടാപ്പകൽ മാല മോഷണമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.

പിന്നീട് തിരുത്തി...
ദിലി കാശിനാഥന്റെ പോസ്റ്റിന് കീഴിൽ രാജീവ് രാജൻ കമന്റ് ചെയ്തതോടെയാണ് സംഭവം ഡോക്യുമെന്ററിയാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്. ഇതോടെ ദിലി കാശിനാഥനും പോസ്റ്റ് തിരുത്തി. പക്ഷേ ഇപ്പോഴും മാല മോഷണത്തിന്റെ ദൃശ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications