കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ സ്ത്രീയുടെ മാല പൊട്ടിച്ചോടി! ആ വീഡിയോ വ്യാജം, സത്യം ഇതാണ്...

നിമിഷങ്ങൾക്കം മലയാളികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ ദൃശ്യങ്ങൾ വൈറലായി മാറുകയും ചെയ്തു.

Google Oneindia Malayalam News

കോഴിക്കോട്: പട്ടാപ്പകൽ ബസ് കയറാൻ നിൽക്കുന്ന യുവതിയുടെ മാല പൊട്ടിച്ചോടി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ നടന്ന സംഭവമാണെന്നും, ദൃശ്യത്തിലുള്ള യുവാവിനെ തിരിച്ചറിയുന്നവർ വിവരം കൈമാറണമെന്നും സന്ദേശത്തിലുണ്ടായിരുന്നു.

നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്? എന്താ ചെയ്യുന്നത്? ബാബുരാജിന്റെ കിടിലൻ പ്രതികരണം...നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്? എന്താ ചെയ്യുന്നത്? ബാബുരാജിന്റെ കിടിലൻ പ്രതികരണം...

ആധാറിൽ 'കുടുങ്ങിയത്' ഒരു ലക്ഷത്തിലധികം 'അജ്ഞാത അദ്ധ്യാപകർ', മഷിയിട്ട് നോക്കിയാലും കാണില്ല...ആധാറിൽ 'കുടുങ്ങിയത്' ഒരു ലക്ഷത്തിലധികം 'അജ്ഞാത അദ്ധ്യാപകർ', മഷിയിട്ട് നോക്കിയാലും കാണില്ല...

മലയാളികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിമിഷങ്ങൾക്കം ഈ ദൃശ്യങ്ങൾ വൈറലായി മാറുകയും ചെയ്തു. എന്നാൽ സത്യത്തിൽ ഇതൊരു യഥാർത്ഥ മോഷണമായിരുന്നില്ല. ഒരു ഡോക്യുമെന്ററി ഷൂട്ടിങിനിടെ ആരോ പകർത്തിയ ദൃശ്യങ്ങളാണ് പട്ടാപ്പകൽ കവർച്ചയെന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്.

 മാല പൊട്ടിക്കൽ...

മാല പൊട്ടിക്കൽ...

കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ യുവതിയുടെ മാല പൊട്ടിച്ചോടുന്ന ദൃശ്യങ്ങൾ എന്ന പേരിലാണ് ഡോക്യുമെന്ററി ഷൂട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മോഷ്ടാവായ യുവാവിനെ തിരിച്ചറിയുന്നവർ വിവരം നൽകണമെന്നും, ഇയാളെ പിടികൂടണമെന്നും സന്ദേശത്തിലുണ്ടായിരുന്നു.

വൈറലായി...

വൈറലായി...

കവർച്ചയുടെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ദിലി കാശിനാഥൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് കൂടുതൽപേർ വീഡിയോ ഷെയർ ചെയ്തത്. ശരിക്കുമുണ്ടായ സംഭവമെന്ന് തെറ്റിദ്ധരിച്ചാണ് മിക്കവരും വീഡിയോ പ്രചരിപ്പിച്ചത്.

സത്യം ഇതാണ്...

സത്യം ഇതാണ്...

എന്നാൽ വൈറലായ വീഡിയോ വ്യാജമായിരുന്നുവെന്ന് പിന്നീടാണ് വ്യക്തമായി. ഒരു ഡോക്യുമെന്ററിയുടെ ഷൂട്ടിനിടെ ആരോ പകർത്തിയ ദൃശ്യങ്ങളായിരുന്നു അത്. ഡോക്യുമെന്ററിയിലെ അഭിനേതാവായ രാജീവ് രാജനാണ് വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയത്.

മീരാ വാസുദേവ്...

മീരാ വാസുദേവ്...

സുരേഷ് അച്ചൂസ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയിൽ രാജീവ് രാജനും മീരാ വാസുദേവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് രാജൻ മീര വാസുദേവിന്റെ മാല പൊട്ടിച്ചോടുന്ന ദൃശ്യങ്ങളായിരുന്നു പട്ടാപ്പകൽ മാല മോഷണമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.

പിന്നീട് തിരുത്തി...

പിന്നീട് തിരുത്തി...

ദിലി കാശിനാഥന്റെ പോസ്റ്റിന് കീഴിൽ രാജീവ് രാജൻ കമന്റ് ചെയ്തതോടെയാണ് സംഭവം ഡോക്യുമെന്ററിയാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്. ഇതോടെ ദിലി കാശിനാഥനും പോസ്റ്റ് തിരുത്തി. പക്ഷേ ഇപ്പോഴും മാല മോഷണത്തിന്റെ ദൃശ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.

English summary
fake robbery video spreading in social media. this is the truth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X