കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലിന് പിന്നാലെ വീണ്ടും വാട്‌സ് ആപ്പ് വ്യാജന്‍; ഇത്തവണ ലക്ഷ്യം വിദ്യാര്‍ഥികളെ, സ്‌കോളര്‍ഷിപ്പ്

Google Oneindia Malayalam News

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ വൈറലാകുന്നു. നേരത്തെ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ട ഹര്‍ത്താല്‍ സംസ്ഥാനത്തുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചെറുതല്ല. ഇപ്പോഴിതാ വ്യാജ സ്‌കോളര്‍ഷിപ്പ് പ്രചാരണം നടക്കുന്നു. വാട്‌സ് ആപ്പ് വഴിയാണ് സ്‌കോളര്‍ഷിപ്പ് പ്രചാരണം.

പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുവെന്നാണ് സന്ദേശങ്ങള്‍ പരക്കുന്നത്. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. പ്രചാരണം വ്യാപകമായതോടെ മുന്‍സിപ്പാലിറ്റികളില്‍ അപേക്ഷ ഫോറം ചോദിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും എത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രചാരണവും ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങളും ഇങ്ങനെ...

പ്രചാരണം ഇങ്ങനെ

പ്രചാരണം ഇങ്ങനെ

പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുവെന്നാണ് പ്രചാരണം. 75 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് 10000 രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുവെന്നാണ് സന്ദേശത്തിലുള്ളത്. എന്നാല്‍ ഇങ്ങനെ ഒരു സ്‌കോളര്‍ഷിപ്പ് ഇല്ലെന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.

അപേക്ഷ ഫോറം

അപേക്ഷ ഫോറം

സ്‌കോളര്‍ഷിപ്പിനുള്ള അ്‌പേക്ഷാ ഫോറം അതത് മുന്‍സിപ്പാലിറ്റികളിലും പഞ്ചായത്ത് ഓഫീസുകളിലും ലഭിക്കുമെന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സന്ദേശം കണ്ടവര്‍ മുന്‍സിപ്പാലിറ്റി ഓഫീസുകളില്‍ അന്വേഷിച്ചുവന്നതോടെയാണ് ഉദ്യോഗസ്ഥര്‍ സ്‌കോളര്‍ഷിപ്പിനെ കുറിച്ച് അറിയുന്നത്.

എവിടെ നിന്ന് വിവരം കിട്ടി

എവിടെ നിന്ന് വിവരം കിട്ടി

എവിടെ നിന്നാണ് ഈ വിവരം കിട്ടയതെന്ന് ഉദ്യോഗസ്ഥര്‍ അപേക്ഷാ ഫോറം വാങ്ങാനെത്തിയവരോട് ചോദിച്ചു. അപ്പോഴാണ് വാട്‌സ് ആപ്പ് സന്ദേശം കാണിച്ചുകൊടുക്കുന്നത്. എന്നാല്‍ ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടും അപേക്ഷാ ഫോറം വാങ്ങാനൈത്തിയവര്‍ വിശ്വസിക്കുന്നില്ല.

പ്ലസ്ടുക്കാര്‍ക്കും സ്‌കോളര്‍ഷിപ്പ്

പ്ലസ്ടുക്കാര്‍ക്കും സ്‌കോളര്‍ഷിപ്പ്

പത്താം ക്ലാസിലുള്ളവര്‍ക്ക് മാത്രമല്ല, പ്ലസ്ടു പാസായവര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ടെന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പ്ലസ്ടുവിന് 85 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് 25000 രൂപയാണത്രെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇതുസംബന്ധിച്ചും മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് ജീവനക്കാര്‍ക്ക് അറിയില്ല.

ഇങ്ങനെ ഒരു സ്‌കോളര്‍ഷിപ്പില്ല

ഇങ്ങനെ ഒരു സ്‌കോളര്‍ഷിപ്പില്ല

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കണ്ടവര്‍ മലപ്പുറത്ത് നിരവധി മുന്‍സിപ്പാലിറ്റികളിലേക്ക് ഫോണ്‍വിളിച്ച് അന്വേഷിക്കുന്നുണ്ട്. സ്‌കോളര്‍ഷിപ്പ് ഇല്ല എന്ന് പറഞ്ഞു മടുത്തുവെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. സത്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നില്ല. കഴിഞ്ഞവര്‍ഷവും സമാനമായ പ്ര്ചാരണം നടന്നിരുന്നുവത്രെ.

വ്യാജ പ്രചാരണത്തില്‍ വീഴരുത്

വ്യാജ പ്രചാരണത്തില്‍ വീഴരുത്

സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക വെബ് സൈറ്റ് തന്നെയുണ്ട്. അതിലൊന്നും എസ്എസ്എല്‍സി, പ്ലസ്ടു വിജയിച്ചവര്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതായി പറയുന്നില്ല. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പല സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നുണ്ട്. വ്യാജ പ്രചാരണത്തില്‍ വീഴരുതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വാട്‌സ് ആപ്പ് ഹര്‍ത്താലിന്റെ പൊല്ലാപ്പ്

വാട്‌സ് ആപ്പ് ഹര്‍ത്താലിന്റെ പൊല്ലാപ്പ്

കഴിഞ്ഞമാസം വാട്‌സ് ആപ്പ് വഴി പ്രചാരണം നടത്തി ഹര്‍ത്താല്‍ ആചരിച്ചത് വന്‍ വിവാദമായിരുന്നു. പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. കത്വ പീഡനത്തിന്റെ മറവിലാണ് ഹര്‍ത്താല്‍ പ്രചാരണം നടന്നത്. മലബാറില്‍ ശക്തമായ ഹര്‍ത്താല്‍ ആയി മാറുകയും ചെയ്തു. വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സംഘപരിവാറുമായി ബന്ധമുണ്ടായിരുന്നവരാണ് പ്രചാരണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്.

സൗദി അതിര്‍ത്തിയില്‍ അമേരിക്കന്‍ പട്ടാളം; മിസൈലുകള്‍ തിരയുന്നു!! ഗ്രീന്‍ ബെരറ്റ്‌സ്, ചാരക്കണ്ണുകളുംസൗദി അതിര്‍ത്തിയില്‍ അമേരിക്കന്‍ പട്ടാളം; മിസൈലുകള്‍ തിരയുന്നു!! ഗ്രീന്‍ ബെരറ്റ്‌സ്, ചാരക്കണ്ണുകളും

English summary
Fake Scholarship message spreading in Whatsapp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X