വീണ്ടും സിദ്ധവികൃതി; യുവതിക്ക് പീഡനം(?), അറസ്റ്റ്
ഇരിങ്ങാലക്കുട: സിദ്ധന്മാരുടെ തട്ടിപ്പുകള്‍ക്ക് കേരളത്തില്‍ ഇനിയും കുറവില്ല. വിവാഹിതയായ യുവതിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സിദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരിങ്ങാലക്കുട സ്വദേശിനിയായ വീട്ടമ്മയെയാണ് ഗുരുജി എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമീര്‍ അലി പീഡിപ്പിച്ചത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ അമീര്‍ അലിയേയും യുവതിയേയും പോലീസ് കണ്ടെത്തിയത് മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിന്നാണ്.

തനിക്ക് ദിവശ്യ ശക്തികളുണ്ട്... ലോകത്ത് എവിടെ വേണമെങ്കിലും ഞൊടിയടകൊണ്ട് എത്താനാകും.. ഒരേ സമയം പല സഥലങ്ങളില്‍ പ്രത്യക്ഷപ്പെടാനാകും.... അമീര്‍ അലിയുടെ അവകാശവാദങ്ങള്‍ ഇവയെല്ലാം ആയിരുന്നു. ഇത്രയൊക്കെ കഴിവുള്ള തനിക്ക് ഏത് സാമ്പത്തിക പ്രശ്നവും പരിഹരിക്കനാകും എന്നും പറഞ്ഞു. യുവതിയും ഭര്‍ത്താവും ഇതെല്ലാം വിശ്വസിക്കുകയും ചെയ്തു.
എല്ലാം പരിഹരിക്കാമെന്ന് ഉറപ്പ് നല്കിയ ഗുരുജി പക്ഷേ യുവതിയെ പ്രണയിക്കുകയാണ് ചെയ്തത്. അഞ്ച് വയസ്സുള്ള കുഞ്ഞിനേയും കൊണ്ടാണ് യുവതി സിദ്ധന്റെ കൂടെ പോയത്.
കെട്ടിട നിര്‍മാണ തൊഴിലാളിയാണ് അമീര്‍ അലി. ഒരു സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ഇയാള്‍ ഗുരുജിയായി യുവതിയെ പറ്റിച്ചത്. വിവാഹിതനായ അമീര്‍ അലിക്ക് നാല് കുട്ടികളുണ്ട്.
യുവതിയുടെ ഭര്‍ത്താവ് പണം നല്‍കാനുള്ള ഒരാളാണ് ഇവരെ പറഞ്ഞ് പറ്റിച്ചതെന്നാണ് വിവരം. അമീര്‍ അലി യുവതിയുമായും ഭര്‍ത്താവുമായും സ്ഥിരം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നത്രെ. ഭര്‍ത്താവിനൊപ്പം താമസിച്ചാല്‍ ദോഷമാണെന്നും വേറെ വിവാഹം കഴിക്കണം എന്നും പറഞ്ഞ് ഇയാള്‍ യുവതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്കി ഒളിച്ചോടി..
ആഗസ്റ്റ് രണ്ട് മുതലാണ് യുവതിയേയും കുട്ടിയേയും കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആലത്തൂരില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications