ഇടുക്കി: മധ്യത്തില്‍ വ്യാജ സിദ്ധന്‍റെ ചികിത്സയ്ക്ക് ഇരയായ വൃദ്ധന് സംഭവിച്ചത്...
ഇടുക്കി: വ്യാജ വൈദ്യന്റെ ചികിത്സയെത്തുടര്‍ന്ന് ലോട്ടറിക്കച്ചവടക്കാരനായ വൃദ്ധന്‍ തളര്‍ന്ന് വീണു. വഴിയോരത്ത് പച്ചമരുന്നുകളും തൈലവും വില്‍ക്കുന്ന വ്യാജ വൈദ്യന്റെ ചികിത്സയെത്തുടര്‍ന്നാണ് എല്ലക്കല്‍ സ്വദേശി മുണ്ടപ്‌ളാക്കല്‍ ജോസഫ് തളര്‍ന്ന് വീണത്. ഇയാളെ നാട്ടുകാര്‍ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍ തളര്‍ന്ന നിലയിലാണ് ജോസഫ്.
കഴിഞ്ഞ ദിവസം രാവിലെ രാജാക്കാട് ടൗണില്‍ പച്ചമരുന്ന് കച്ചവടം നടത്തിയിരുന്ന ഗജേന്ദ്രന്‍ എന്നയാള്‍ മുട്ടുവേദയുമായി എത്തിയ ജോസഫിന്റെ കാല്‍ തൈലം ഉപയോഗിച്ച് തിരുമ്മി. തുടര്‍ന്ന് പത്ത് മീറ്ററോളം നടന്ന ജോസഫ് കാല്‍ കുഴഞ്ഞ് തളര്‍ന്ന് വീണു.

നാട്ടുകാര്‍ ഇയാളെ കടത്തിണ്ണയില്‍ ഇരുത്തി. സമയം ഏറെക്കഴിഞ്ഞിട്ടപം ജോസഫിന് തനിയെ എഴുനേല്‍ക്കാന്‍ പോലും കഴിയാതെ വന്നതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടെ ജോസഫിന്റെ കാലില്‍ തൈലമിട്ട് തിരുമ്മിയ വ്യാജ സിദ്ധന്‍ ഉള്‍പ്പടെയുള്ള മൂന്നാംഗ സംഘം സ്ഥലം വിട്ടു. കാലിന് വേദന കുറയാത്തതിനാല്‍ ജോസഫ് ഇപ്പോഴും ആശുപത്രിയിലാണ്.


Click it and Unblock the Notifications