കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ വ്യാജ ഒപ്പ് ആരോപണം, ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പിലെ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി വ്യാജ ഒപ്പിട്ടെന്ന പേരില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ അതു വ്യാജമല്ലെന്നും ഡിജിറ്റല്‍ രൂപത്തിലുള്ള ഫയല്‍ യുഎസിലിരിക്കെ പരിശോധിച്ച് അനുമതി നല്‍കിയതാണെന്നും മുഖ്യമന്ത്രി അറിയിച്ചതോടെ ബിജെപിയുടെ ആരോപണം വെറും കെട്ടുകഥയായി. എന്നാല്‍ ഇപ്പോഴിതാ ഫയല്‍ സംബന്ധിച്ച് ബിജെപിക്ക് വിവരം നല്‍കിയ ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പിലെ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നു.

kerala

വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയെ സാമൂഹ്യനീതി വകുപ്പിലേക്കാണ് സ്ഥലം മാറ്റിയത്. വിവരാവകാശ നിയമപ്രകാരമാണ് ഫയല്‍ പുറത്തുവന്നതെങ്കിലും ഇത് സംബന്ധിച്ച് വിവരം നല്‍കിയത് ഡെപ്യൂട്ടി സെക്രട്ടറിയാണെന്നാണ് സംശയിക്കുന്നത്. ഇതിന്റെ തെളിവുകള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റം.

സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിമാരും അണ്ടര്‍ സെക്രട്ടറിമാരെയും ഉള്‍പ്പടെ ആറ് പേരുടെ സ്ഥല മാറ്റ ഉത്തരവിലാണ് ഉദ്യോഗസ്ഥയുടെ പേരുള്ളത്. ബിജെപി ആരോപണം ഉന്നയിച്ചതോടെ സംഭവം വിവാദമായിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മലയാള ഭാഷ ദിനാചരണവുമായി ബന്ധപ്പെട്ട ഫയലിനെ കുറിച്ചുള്ള വിവരങ്ങളാണ് ബിജെപി ആരോപണത്തിനായി തിരഞ്ഞെടുത്ത്. മുഖ്യമന്ത്രി വ്യാജ ഒപ്പിട്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യരാണ് ആരോപണം ഉന്നയിച്ചത്.

കള്ളക്കടത്ത്, മയക്കുമരുന്ന് ലോബികളെ സഹായിക്കുന്ന കാൾ സെന്ററായി എകെജി സെന്റർ മാറിയെന്ന് മുല്ലപ്പള്ളികള്ളക്കടത്ത്, മയക്കുമരുന്ന് ലോബികളെ സഹായിക്കുന്ന കാൾ സെന്ററായി എകെജി സെന്റർ മാറിയെന്ന് മുല്ലപ്പള്ളി

ജലീൽ വിവാദം: ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിയ്ക്കും എതിരെ സിപിഎം; യുഡിഎഫ്-ബിജെപി ഗൂഢാലോചനയെന്ന്ജലീൽ വിവാദം: ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിയ്ക്കും എതിരെ സിപിഎം; യുഡിഎഫ്-ബിജെപി ഗൂഢാലോചനയെന്ന്

ആർഎസ്എസ് സർവ്വേയിൽ ഞെട്ടി ബിജെപി;'മധ്യപ്രദേശിൽ 27 ൽ 22 സീറ്റും കോൺഗ്രസിനെന്ന്, ആയുധമാക്കി കോൺഗ്രസ്ആർഎസ്എസ് സർവ്വേയിൽ ഞെട്ടി ബിജെപി;'മധ്യപ്രദേശിൽ 27 ൽ 22 സീറ്റും കോൺഗ്രസിനെന്ന്, ആയുധമാക്കി കോൺഗ്രസ്

English summary
Fake signature Allegation of BJP, Govt take Action against Deputy Secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X