Get Updates
Get notified of breaking news, exclusive insights, and must-see stories!

"ജയരാജനെ ചൂലെടുത്ത് അടിച്ചോടിച്ച് വീട്ടമ്മ" മറുപടിയുമായി ജയരാജന്‍

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച് വലിയ രീതിയില്‍ പ്രചരണം നടക്കുന്നുണ്ട്. ജയരാജനോടുള്ള വടകരയിലെ സ്ത്രീകളുടെ പ്രതികരണം എന്ന തലക്കെട്ടോടെയാണ് ഇത് പ്രചരിക്കുന്നത്.

എന്നാല്‍ സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പി ജയരാജന്‍. ഫേസ്ബുക്കിലൂടെയാണ് വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കി പിജെ രംഗത്തെത്തിയത്.

 ഇത്ര ബേജാറ്

ഇത്ര ബേജാറ്

"ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നു" എന്നു പറഞ്ഞു ചില യുഡിഎഫ് അണികൾ ഒരു വീഡിയോ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടു.നാണം കെട്ട തോൽവി ഉണ്ടാകും എന്ന് ഉറപ്പിച്ചത് കൊണ്ടാവാം യുഡിഎഫ് പ്രവർത്തകർക്ക് ഇത്ര ബേജാറ്.

 കുറ്റ്യാടി മണ്ഡലം

കുറ്റ്യാടി മണ്ഡലം

അതുകൊണ്ടാണല്ലോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്.
ഞാൻ കയറിയ ആ വീട് കുറ്റ്യാടി മണ്ഡലത്തിലെ മുടപ്പിലായി എന്ന സ്ഥലത്തെ സ:എരഞ്ഞോളിക്കണ്ടി ഹസ്സൻ എന്നയാളുടെ വീടാണ്.

 വീട്ടുപറമ്പില്‍

വീട്ടുപറമ്പില്‍

സ്ഥാനാർത്ഥി പര്യടനത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം (25. 3.2019) രാവിലെ മുടപ്പിലാവിൽ നോർത്തിലായിരുന്നു സ്വീകരണം. സ്വീകരണ സ്ഥലം ഒരുക്കിയത് സ: എരഞ്ഞോളിക്കണ്ടി ഹസ്സൻ്റെ വീട്ടുപറമ്പിലായിരുന്നു.

 ഹസന്‍റെ കുടുംബത്തെ

ഹസന്‍റെ കുടുംബത്തെ

സ്വീകരണ സ്ഥലത്തേക്ക് പോകുന്ന വഴിയിൽ ഹസൻ്റെ വീട്ടു വരാന്തയിൽ കാത്തിരുന്ന തൊട്ടടുത്ത നൂറുൽ ഹുദ മദ്രസയിലെ അദ്ധ്യാപകർ സ്നേഹപൂർവ്വം സ്വീകരിച്ചു. പിന്നീട് സ: ഹസൻ്റെ ഭാര്യയെയും മറ്റും കണ്ടു.

"വീട്ടമ്മ ഇറക്കിവിട്ടു"

പിന്നീട് വീട്ടുമുറ്റത്തിനടുത്ത സ്വീകരണ സ്ഥലത്ത് പോയി.ഈ സംഭവത്തെ ആണ് "വീട്ടമ്മ ഇറക്കിവിട്ടു" എന്ന് കുപ്രചരണം ഇറക്കുന്നത്.യുഡിഎഫുകാർക് ഇനിയും സംശയം ഉണ്ടെങ്കിൽ വീട്ടുടമസ്ഥനായ സ:എരഞ്ഞോളിക്കണ്ടി ഹസ്സനോട് അന്വേഷിക്കാം.

Recommended Video

cmsvideo
    വടകരയിലെ ജയരാജന്റെ പ്രചരണം | Oneindia Malayalam
     ദുഖിക്കുന്നു....

    ദുഖിക്കുന്നു....

    ഇനിയും പലതരം കള്ള പ്രചാരണങ്ങൾ ഉണ്ടാകുമെന്ന് എനിക്കറിയാം.ഇത്തരത്തിൽ പ്രചാരണം നടത്തേണ്ടി വരുന്ന യുഡിഎഫുകാരുടെ ഗതികേട് ഓർത്ത് ദുഖിക്കുന്നു....

    ഫേസ്ബുക്ക് പോസ്റ്റ്

    ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+