Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ; മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍..5 പേർക്കെതിരെ കേസ്

കൊച്ചി; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ .കെടിഡിസി ജീവനക്കാരനായ പാലക്കാട് സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്. മുൻ യൂത്ത് കോൺഗ്രസ് നേതാവാണ് ഇയാൾ. സംഭവത്തിൽ 5 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്

കണ്ണൂർ ,കോഴിക്കോട് , കൊല്ലം ജില്ലകളിൽ ഉള്ളവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. ഇവരിൽ ചിലർ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളതായുള്ള റിപ്പോർട്ടുകളും ഉണ്ട്. ഇവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മ‌ിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.

 jo joseph

പ്രതികൾ ദൃശ്യങ്ങൾ പ്രചരിപ്പിക്കാനായി പ്രത്യേക വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മൂന്നു വ്യാജ അക്കൗണ്ടുകളാണ് ഉണ്ടാക്കിയത്. പിടിക്കപ്പെടാതിരിക്കാൻ ഇന്റർനെറ്റ് തിരിച്ചറിയൽ വിവരങ്ങൾ മറയ്ക്കാനുള്ള വിപിഎൻ സംവിധാനം ഉപയോഗിച്ചിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ച ശേഷം ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് പ്രതികളുടെ വിവരങ്ങൾ കണ്ടെത്തിയത്.

ജോ ജോസഫിൻറെ അശ്ലീല വീഡിയോ പ്രചരിച്ച സംഭവത്തിൽ എല്‍ഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരിൽ എന്ന പേരിലായിരുന്നു വീഡിയോ പ്രചരിച്ചത്. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി ജി പി ഉൾപ്പെടെയുള്ളവർക്ക് ജോ ജോസഫ് പരാതി നൽകിയിരുന്നു.

അതേസമയം സംഭവത്തിൽ കോണ്‍ഗ്രസ് അനുകൂലികളായ സ്റ്റീഫന്‍ ജോണ്‍, ഗീത പി തോമസ് എന്നീ എഫ്ബി, ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സൈബർ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+