കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജിലന്‍സ്‌ ചമഞ്ഞ് കൊള്ള നടത്തിയത് തീവ്രവാദ സംഘം? അബ്ദുല്‍ ഹാലിം ലക്ഷറെ തൊയ്ബയിലെ പ്രധാനി...

  • By Vishnu
Google Oneindia Malayalam News

പെരുമ്പാവൂര്‍: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി വീട്ടില്‍നിന്ന് സ്വര്‍ണാഭരണവും മറ്റും കവര്‍ന്നത് തീവ്രവാദ സംഘമാണെന്ന് കണ്ടെത്തല്‍. കേസില്‍ പിടിയിലായ മുഖ്യപ്രതിക്ക് തീവ്രവാദ സംഘടനയായ ലക്ഷറ തൊയ്ബയുമായി ബന്ധമുണ്ടെന്നാണ് രഹസ്യാന്വേഷണ സംഘം പറയുന്നത്.

നിരവധി തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് ജയില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ കൂട്ടാളിയാണ് പോലീസ് പിടിയിലായ അബ്ദുള്‍ ഹാലിം. കോഴിക്കോട്ടെ ഇരട്ട സ്‌ഫോടനം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. കേരളത്തില്‍ തീവ്രവാദം വളര്‍ത്തുന്നതിന് പണം കണ്ടെത്താനായിരുന്നു മോഷണമെന്നാണ് പോലീസ് സംശയിക്കുന്നത്.

അസിസ്റ്റന്റ് കമ്മീഷ്ണര്‍ പട്ടാപ്പകല്‍ 'അവതാരക'യെ കയറിപ്പിടിച്ചു; സംഭവം കൊല്ലത്ത് !!!അസിസ്റ്റന്റ് കമ്മീഷ്ണര്‍ പട്ടാപ്പകല്‍ 'അവതാരക'യെ കയറിപ്പിടിച്ചു; സംഭവം കൊല്ലത്ത് !!!

കേസില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. അബ്ദുല്‍ഹാലിമിനെ ചോദ്യം ചെയ്തുവരികയാണ്. കേരളത്തിലെ തീവ്രവാദബന്ധങ്ങളുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

വിജിലന്‍സ്

വിജിലന്‍സ്

രണ്ട് ദിവസം മുമ്പ് സിനിമ സൈറ്റൈലിലാണ് പെരുമ്പാവൂര്‍ പാറപ്പുറം സിദ്ദിഖിന്റെ വീട്ടില്‍ മോഷണം നടന്നത്. വിജിലന്‍സ് സംഘമെന്ന വ്യാജേനയാണ് സംഘമെത്തിയത്.

 60 പവന്‍

60 പവന്‍

വീട്ടിലുണ്ടായിരുന്ന 60 പവന്‍ സ്വര്‍ണ്ണവും 25,000 രൂപയുമാണ് മോഷ്ടിച്ചത്. വിജിലന്‍സ് പരിശോധനയാമെന്നാണ് വീട്ടുകാരോട് പറഞ്ഞത്.

ലക്ഷ്യമെന്ത്

ലക്ഷ്യമെന്ത്

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനെന്ന് സംശയം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ എട്ടംഗ സംഘം മോഷണം നടത്തിയിട്ടുണ്ടത്രേ.

അബ്ദുള്‍ ഹാലിം

അബ്ദുള്‍ ഹാലിം

കോഴിക്കോട് സ്‌ഫോടനത്തിന് പിന്നിലും കളമശേരി ബസ്‌കത്തിക്കലിന് പിന്നിലും ഹാലിമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഹവാല പണമിടപാടുകളിലും പോലീസിന്റെ
നോട്ടപ്പുള്ളി ആയിരുന്നു.

ജയിലില്‍ കഴിയുന്നവര്‍

ജയിലില്‍ കഴിയുന്നവര്‍

തീവ്രവാദകേസുകളില്‍ അകപ്പെട്ട് ജയില്‍ കഴിയുന്നവരുടെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യവും മോഷണത്തിന് പിന്നിലുണ്ടായിരുന്നത്രേ. കള്ളനോട്ടും ഹവാലപണമിടപാടുകളും ഇതിനായി നടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിവഭാഗം കണ്ടത്തിയിരിക്കുന്നത്

മാസ്റ്റര്‍

മാസ്റ്റര്‍

ഇലക്ട്രോണിക് വിദ്യാഭ്യാസമുള്ള അബ്ദുല്‍ ഹാലിം ബോബ് നിര്‍മാണത്തില്‍ വിദഗ്ധനാണത്രേ. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് ബോബ് നിര്‍മ്മാണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സംശയം.

English summary
Fake Vigilance raid and robbery in perumbavoor, Police suspect Terrorist relation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X