കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സില്‍ നിന്നെത്തിയയാള്‍ക്ക് കൊറോണയെന്ന് വ്യാജ പ്രചാരണം; ഫേസ്ബുക്കിലൂടെ യുവാവിന്റെ മറുപടി

Google Oneindia Malayalam News

എറണാകുളം: വിദേശത്ത് നിന്നെത്തിയ യുവാവിനെതിരെ കൊറോണ ബാധിച്ചെന്ന് വ്യാജ പ്രചരണം. നോര്‍ത്ത് പറവൂരിനടുത്ത് ചന്തപറമ്പ് സ്വദേശി എബിനെതിരെയാണ് വ്യാജ പ്രചാരണം. എന്നാല്‍ ഇതിനെതിരെ അദ്ദേഹം തന്നെ വിശദീകരവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് എബിന്‍ വിശദീകരണം നല്‍കുന്നത്.

മാര്‍ച്ച് 17ാം തിയ്യതിയാണ് എബിന്‍ ഫ്രാന്‍സില്‍ നിന്നും വീട്ടിലെത്തുന്നത്. അവിടെ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമാണ് വീട്ടില്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിക്കുന്നക്, എന്നാല്‍ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും തനിക്ക് കൊറോണ സ്ഥിരീകരിച്ചുവെന്ന പേരില്‍ വ്യാജ പ്രചാരണം നടക്കുകയാണെന്ന് എബിന്‍ പറയുന്നു.

corona

എബിന്റെ വിശദീകരണം,

'ഈ മാസം 17ാം തിയ്യതിയാണ് ഞാന്‍ ഫ്രാന്‍സില്‍ നിന്നും കൊച്ചിയിലെത്തിയത്. അവിടെയുണ്ടായിരുന്ന മെഡിക്കല്‍ ടീം തന്നെ ആലുവ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കൊണ്ട് പോയി. പിന്നീട് രജിസ്‌ട്രേഷനും പരിശോധനയ്‌ക്കെല്ലാം ശേഷം എന്നെ ആംബുലന്‍സില്‍ വീട്ടില്‍ കൊണ്ടുപോയി വിടുകയായിരുന്നു. അന്ന് മുതല്‍ ഇന്ന് വരേയും വീടിന് പുറത്ത് പോയിട്ടില്ല. ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്. റൂമിനകത്ത് തന്നെ കഴിയുകയാണ്. വീട്ടുകാരുമായിട്ട് പോലും ഇടപഴകുന്നില്ല.

പിന്നീട് 25 ാം തിയ്യതി എന്റെ സാമ്പിള്‍ എടുക്കുന്നതിനായി ഒരു ആംബുലന്‍സ് വന്ന് പിക്ക് ചെയ്യുകയും രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ വീട്ടില്‍ തിരികെ കൊണ്ട് വിടുകയും ചെയ്തു.

അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് തന്റെ പേരില്‍ ഇക്കരമൊരും ശബ്ദ സന്ദേശം പ്രചരിക്കുന്നത്. അതുവരേയും എന്റ് പരിശോധനഫലം ലഭിച്ചിരുന്നില്ല. 27ാം തിയ്യതിയാണ് ഫലം വന്നത്. നെഗറ്റീവ് ആണ്. പക്ഷേ ആപ്പോഴും സന്ദേശം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. മെസേജിനും ഫോണ്‍ കോളിനുമെല്ലാം മറുപടി കൊടുക്കുന്നുണ്ട്. അപ്പോഴും ശബ്ദ സന്ദേശം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടുകാരുടെ ഫോണിലേക്കും വിളികള്‍ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യുവാവ് രംഗത്തെത്തിയിരിക്കുന്നത്. ആര്‍ക്കെങ്കിലും തന്റെ പരിശോധന ഫലം അറിയണമെങ്കില്‍ ആരോഗ്യവകുപ്പിനെയോ സെല്ലിലോ വിളിച്ച അന്വേഷിക്കാവുന്നതാണെന്നു' യുവാവ് പറഞ്ഞു. ഇനിയെങ്കിലും ഇത് പ്രചരിപ്പിക്കാതിരിക്കുക. ആരോഗ്യ വകുപ്പ് മികച്ച പരിചരണമാണ് നല്‍കുന്നതെന്നും യുവാവ് പറയുന്നു.

ശബ്ദസന്ദേശവും എബിന്‍ കേള്‍പ്പിക്കുന്നുണ്ട്. 'ചന്തപറമ്പ് സ്വദേശിക്ക് കൊറോണ വൈറസ് ബാധിച്ചു. മാര്‍ച്ച് 16 ന് ഫ്രാന്‍സില്‍ നിന്നെത്തിയതാണ്. നീരീക്ഷണത്തില്‍ കഴിയവേ ഗുരുതര പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കൊറാണ സ്ഥിരീകരിച്ചത്. എറണാകുളത്ത് നേരത്തെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതില്‍ ഒരാള്‍ ഇയാളാണ്.ഫ്രാന്‍സില്‍ പഠിക്കാന്‍ പോയതാണ്.' എന്നായിരുന്നു പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പ്രചരിക്കുന്നത്.

English summary
Fake Voice Clip Spreading Youth in North Paravoor Confirmed Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X