കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളവോട്ടില്‍ കോണ്‍ഗ്രസ് കോടതിയിലേക്ക്...

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തു എന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വം കോടതി കയറാനൊരുങ്ങുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ സിപിഎമ്മുകാര്‍ പല ബൂത്തുകളിലും കള്ള വോട്ട് ചെയ്തു എന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം.

കണ്ണൂര്‍ മണ്ഡലത്തിലെ 103 ബൂത്തുകളില്‍ കള്ള വോട്ട് നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും പരാതി. ഇക്കാര്യം രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Voting Machine

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതിയില്‍ നടപടിയൊന്നും എടുക്കുന്നില്ലെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആക്ഷേപം. ഈ സാഹചര്യത്തില്‍ കോടതിയെ സമീപിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്നും നേതാക്കള്‍ പറയുന്നു.

സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ പല ബൂത്തുകളിലും 90 ശതമാനത്തിലധികമാണ് പോളിങ് രേഖപ്പെടുത്തിയത്. ഇവിടങ്ങളിലെല്ലാം കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. മരിച്ചുപോയവരുടേയും സ്ഥലത്തില്ലാത്തവരുടേയും വോട്ടുകള്‍ സിപിഎമ്മുകാര്‍ ചെയ്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതിനെല്ലാം തങ്ങളുടെ കൈവശം വ്യക്തമായ തെളിവുകളുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്.

ഇത്തവണ ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമാണ് കണ്ണൂര്‍. സിപിഎം സ്ഥാനാര്‍ത്ഥി പികെ ശ്രീമതിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരനും തമ്മിലാണ് പ്രധാന മത്സരം. തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ കള്ള വോട്ട് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു .

English summary
Fake Vote: Congress decided to approach Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X