Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ കള്ളവോട്ട്; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വോട്ടിങ് പുരോഗമിക്കുന്നിടെ കള്ളവോട്ടിന് ശ്രമം. കണ്ണൂര്‍ ഇരിട്ടി ചിങ്ങാംക്കുണ്ടം ഇരുപതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. ബൂത്തിനകത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

പ്രിസൈഡിങ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് ഒരു സിപിഎം പ്രവര്‍ത്തകനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയില്ല.പാനൂര്‍ മുതിയങ്ങ ശങ്കരവിലാസം സ്‌കൂളിലാണ് സംഭവം. അതേസമയം ചെറുതാഴം സ്‌കൂളില്‍ തിരിച്ചറിയല്‍ രേഖയെ ചൊല്ലി കേന്ദ്രസേനയും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നടന്നു. മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

Kannur Map

കണ്ണൂരിലെ പ്രശ്‌നബാധിത ബൂത്തുകളിലൊന്നായ കുറ്റിയാട്ടൂര്‍ എയുപി സ്‌കൂളില്‍ മതിയ സുരക്ഷ ഒരുക്കിയിട്ടില്ലെന്ന് പരാതി ഉയര്‍ന്നു. വോട്ട് ചെയ്ത എല്‍ഡിഎഫ് പ്രവര്‍ത്തര്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും ബൂത്തിനു സമീപം സംഘടിച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്ന ബൂത്താണിത്. അന്ന് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു.

അതേസമയം ജില്ലയില്‍ മൂന്നിടത്ത് യന്ത്രം പണിമുടക്കിയെങ്കിലും തകരാര്‍ പരിഹരിച്ച് പോളിങ് തുടരുകയാണ്. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് വോട്ടുള്ള ഗവ.ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് സുധാകരന്‍ വോട്ട് ചെയ്യാതെ മടങ്ങി. തകരാര്‍ പരിഹരിച്ചതിനു ശേഷം വീണ്ടുമെത്തി വോട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+