ജസീറക്ക് ഫാല്‍ക്കന്‍ ഗ്രൂപ്പ് വക ഒരു ലക്ഷം
തിരുവനന്തപുരം:മണല്‍ മാഫിയക്കെതിരെ പടപൊരുതുന്ന ജസീറക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കാന്‍ പ്രമുഖ വ്യവസായ ഗ്രൂപ്പ് ആയ ഫാല്‍ക്കന്‍ ഗ്രൂപ്പ് തീരുമാനിച്ചു. പ്രതിസന്ധികളെ വകവക്കാതെ സമരം ചെയ്തതിനാണ് പാരിതോഷികം.
സ്വന്തം നാട്ടിലും പിന്നെ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നിലും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും ഒടുവില്‍ ദില്ലിയിലും ജസീറ സമരം നടത്തി. ഇതിനുള്ള അംഗീകാരമാണ് തങ്ങള്‍ നല്‍കുന്ന തുക എന്ന് ഫാള്‍ക്കന്‍ ഇന്‍ഫ്രാസ്ട്രക്ച്വര്‍ ഉടമ എന്‍എ മുഹമ്മദ് കുട്ടി അറിയിച്ചു.

മണല്‍ മാഫിയക്കെതിരെ സമരം നയിച്ച ജസീറക്ക് അഞ്ച് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ചിറ്റിലപ്പള്ളി തന്നെ ജസീറയോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നു.
പണം ജസീറയുടെ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കാമെന്ന് ചിറ്റിലപ്പള്ളി പറഞ്ഞതാണ് ഒടുവില്‍ വിവാദമായത്. എന്നാല്‍ ജസീറ ഇത് അംഗീകരിച്ചില്ല. പണം തരുന്നുണ്ടെങ്കില്‍ ആദ്യം പറഞ്ഞതുപോലെ തനിക്ക് തന്നെ നല്‍കണം എന്നാണ് ജസീറ ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍ സമരത്തിലാണ് ജസീറ.
ഇതിനിടെയാണ് ഫാല്‍ക്കന്‍ ഗ്രൂപ്പിന്റെ വക ഒരു ലക്ഷം ജസീറക്ക് ലഭിക്കുന്നത്.












Click it and Unblock the Notifications