പെട്രോള്‍ അളവില്‍ കൃത്രിമം; കല്ലാച്ചി പെട്രോള്‍ പമ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു
നാദാപുരം: കന്നാസില്‍ വിതരണം ചെയ്‌ത പെട്രോളിന്റെ അളവില്‍ കൃതിമം കണ്ടെതിനെ തുടര്‍ന്ന് അടിച്ചിട്ട പെട്രോള്‍ പമ്പ് അധികൃതര്‍ക്കെതിരെ പ്രതിഷേധം തുടരുന്നു. ഡിവൈ.എഫ്.ഐയും യൂത്ത് ലീഗും പ്രതിഷേധവുമായി രംഗത്തെത്തി. കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് പരിസരത്തെ പെട്രോള്‍ പമ്പില്‍ നിന്ന് വിതരണം ചെയ്‌ത പെട്രോളിലാണ് കൃത്രിമം കണ്ടെത്തിയത്.
വര്‍ഷങ്ങളായി ഉപഭോക്താക്കളെ വഞ്ചിച്ച പമ്പ് ഉടമക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പെട്രോള്‍ പമ്പ് പരിസരത്ത് പൊലീസ് കാവല്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. ലീഗല്‍ മെട്രോളജി അധികൃതര്‍ പമ്പില്‍ പരിശോധന തുടരുകയാണ്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ടി അഭീഷ്, പ്രവര്‍ത്തകരായ നിജേഷ്, രജീഷ്, രാജേഷ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

യുത്ത് ലീഗിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് എടത്തില്‍ നിസാര്‍, പി പി നൗഫല്‍, ആസിഫ് എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications