കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാഫ് നഴ്സ് തസ്കികയുടെ ഒഴിവ് സംബന്ധിച്ച് വ്യാജപ്രചരണം; ഉദ്യോഗാർത്ഥികളെ വിലക്കാൻ പിഎസ്സി

Google Oneindia Malayalam News

തിരുവനന്തപുരം; കോടതി ഉത്തരവ് പ്രകാരം നിയമനം മാറ്റിവച്ച സ്റ്റാഫ് നഴ്സ് തസ്തികയിലെ ഒഴിവുകൾ പിഎസ്സി പൂഴ്‌ത്തിവെച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ ഉദ്യോഗാർത്ഥികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പിഎസ്എസി.ഇവരെ തെരഞ്ഞെടുപ്പ് നടപടികളിൽ നിന്ന് വിലക്കാനും സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് വിജിലൻസിനെ ചുമതലപ്പെടുത്തിയതായും പിഎസ്സി അറിയിച്ചു.

കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് തസ്തികയുടെ 38 ഒഴിവുകൾ സംബന്ധിച്ചാണ് വ്യാജ പ്രചരണം. ഇവ സുപ്രീം കോടതി ഉത്തരവ് പ്രകാരം മാറ്റിവെച്ചിരിക്കുകയാണ്. എന്നാൽ ഇക്കാര്യം വ്യക്തമായി അറിഞ്ഞിട്ടും ഒരു കൂട്ടം ഉദ്യോഗാർത്ഥികളെ പിഎസ്സി നിയമനം പൂഴ്തത്ിവെയ്ക്കുകയാണെന്ന് ദുഷ്പ്രടരണം അഴിച്ചവിടുകയാണ്. വിവിധ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമാണ് വ്യാജ പ്രചരണം നടക്കുന്നതെന്നും ഇത്തരക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പിഎസ്സി അറിയിച്ചു.

psc

Recommended Video

cmsvideo
India's discussion with russia for sputnik 5 | Oneindia Malayalam

ആരോഗ്യ വകുപ്പിലെ ജനറൽ ഫിസിയോതെറാപ്പിസ്റ്റ്, ആയുർവേദ കോളേജിലെ ഫിസിയോതെറാപ്പിസ്റ്റ് ഒ.എം.ആർ. പരീക്ഷയിൽ പരീക്ഷാകേന്ദ്രം മാറ്റി നൽകിയില്ലെന്ന കാരണത്താൽ പിഎസ്സിക്കെതി ഗൗരവതരമായ ആരോപണമാണ് ഒരുപറ്റം വിദ്യാർത്ഥികൾ ഉന്നയിക്കുന്നതെന്ന് പിഎസ്സി ആരോപിച്ചു. പിഎസ്സിയിൽ നേരിട്ട് പരാതി നൽകാൻ സംവിധാനം ഉണ്ടെന്നിരിക്കെ സമൂഹ മാധ്യമങ്ങളിലൂടെ ഉദ്യോഗാർത്ഥികൾ ആക്ഷേപമുന്നയിക്കുകയാണ്.

പരീക്ഷ കേന്ദ്രം തിരുവനന്തപുരം ആയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര മാറ്റത്തിന് ഗൂഗിൾ സ്‌പ്രെഡ്ഷീറ്റ് വഴി അപേക്ഷിക്കാൻ കഴിയുന്നവിധത്തിൽ ഒരു സമാന്തര സംവിധാനവും ഇത്തരക്കാർ രൂപപ്പെടുത്തിയിരിക്കുകയാണ്. ഇവർക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കാൻ ഇന്റേണൽ വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയെന്നും കമ്മീഷൻ വ്യക്തമാക്കി.

ദക്ഷിണാ ചൈനാ കടൽ വിഷയം; 24 ചൈനീസ് കമ്പനികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തി യുഎസ്ദക്ഷിണാ ചൈനാ കടൽ വിഷയം; 24 ചൈനീസ് കമ്പനികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തി യുഎസ്

എന്റെ കൈപിടിച്ച് അവർ പറഞ്ഞു,എനിക്കൊപ്പം വന്ന് പ്രവർത്തിക്കൂ';മദർ തെരേസയെ അനുസ്മരിച്ച് പ്രിയങ്കഎന്റെ കൈപിടിച്ച് അവർ പറഞ്ഞു,എനിക്കൊപ്പം വന്ന് പ്രവർത്തിക്കൂ';മദർ തെരേസയെ അനുസ്മരിച്ച് പ്രിയങ്ക

കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്; തിരഞ്ഞെടുപ്പിന് മുൻപ് അസമിൽ 47 പ്രമുഖർ കോൺഗ്രസിൽ ചേർന്നുകോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്; തിരഞ്ഞെടുപ്പിന് മുൻപ് അസമിൽ 47 പ്രമുഖർ കോൺഗ്രസിൽ ചേർന്നു

English summary
False propaganda regarding the vacancy of Staff Nurse post; PSC to ban candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X