പാരിയത്ത്കാവിലെ കുടുംബങ്ങള്‍ വഴിയാധാരമാകില്ല; എൽഡിഎഫ് അവർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല'; വിഡി സതീശൻ
പാരിയത്ത്കാവിലെ കുടുംബങ്ങള്‍ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പത്ത് വർഷം ഭരിച്ചിട്ടും യാതൊരു നടപടിയും എടുക്കാതിരുന്ന ഇടതുമന്ത്രിസഭയിലെ രണ്ട് അംഗങ്ങളാണ് അവിടെ ഇപ്പോൾ സമരം നടത്തുന്നത്. എൽഡിഎഫ് സർക്കാർ സ്വീകരിച്ചത് പോലെ നിരുത്തരവാദിത്തപരമായ നിലപാട് യു.ഡി.എഫ് സർക്കാർ ഈ വിഷയത്തിൽ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അവിടെ ഒരു സമരം ഇപ്പോൾ നടക്കുന്നുണ്ട് .ഞാൻ ഞെട്ടിപ്പോയി ആ സമരം കണ്ടിട്ട്. മുൻ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾ അവിടെ പോയി സമരം ഇരുന്നു. ഈ സംഭവം നടക്കുന്നത് ഞങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ അടുത്ത ദിവസമല്ലേ. കഴിഞ്ഞ ഗവൺമെന്റ് ഇരുന്ന സമയത്ത് 14 പ്രാവശ്യം കോടതി ഉത്തരം അനുസരിച്ചിട്ട് ഈ ഇവരെ ഒഴിപ്പിക്കാൻ വേണ്ടി പോയിട്ടുണ്ട്. ആ ഗവൺമെന്റ് ഒരു ചെറുവിരൽ ഈ വിഷയം തീർക്കാൻ വേണ്ടി എടുത്തിട്ടില്ല. ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതൊരു പ്രൈവറ്റ് കേസ് ആണ് എന്നാണ് പറഞ്ഞത്.

14 പ്രാവശ്യവും ഇത് അന്വേഷിക്കാത്ത ആളുകൾ ഞങ്ങളുടെ സർക്കാർ വന്ന് പിറ്റേ ദിവസം 15ാമത്തെ പ്രാവശ്യം പോയപ്പോൾ അവിടെ ഭയങ്കര സമരം. 14 പ്രാവശ്യവും നിരുത്തരവാദിത്വപരമായ നിലപാടെടുത്ത കഴിഞ്ഞ ഗവൺമെന്റിന്റെ നിലപാടല്ലേ ഞങ്ങളുടേത്.
ഞങ്ങൾ അടിയന്തരമായി എറണാകുളം ജില്ലയിൽ നിന്നുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെ കൊണ്ട് മീറ്റിംഗ് വിളിപ്പിച്ചു. ഞങ്ങൾ പരിശോധിച്ചു എന്ത് ചെയ്യാൻ പറ്റുമെന്ന്. കോടതി ഉത്തരവ് നടപ്പാക്കിയാൽ ആ എട്ടട് കുടുംബങ്ങൾ വഴിയാധാരം ആകില്ലെന്നതാണ് ഞങ്ങളുടെ തീരുമാനം. കോടതി ഉത്തരവ് നടപ്പാക്കിയാൽ കൊടുത്ത് അവരെ പുനഃരധിവസിപ്പിക്കാമെന്ന് നിർദേശം ഞങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അവരെ തെരുവിലേക്ക് വിടില്ല. ഇങ്ങനെ ഒരു തീരുമാനം കഴിഞ്ഞ ഗവൺമെന്റ് എടുത്തിട്ടുണ്ടോ?
ഇരകളായിട്ടുള്ള ആളുകളുമായും അവർക്കെതിരായിട്ട് കേസ് കൊടുത്തിട്ടുള്ള വ്യക്തിയായിട്ടും ഞങ്ങൾ സംസാരിച്ചു. ഒരു സെറ്റിൽമെന്റിന് വേണ്ടിയിട്ട് ഈ ചുരുങ്ങിയ രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ ഈ സർക്കാർ പല കാര്യങ്ങളും ചെയ്തു.നിയമപരമായ പൊസിഷൻ പരിശോധിക്കാൻ പറഞ്ഞു. ഏതെങ്കിലും തരത്തിൽ ഗവൺമെന്റിനെ ഇടപെടാൻ പറ്റുമോ എന്ന് പരിശോധിക്കുകയാണ്. കുറച്ചു സമയം കൂടി ലഭ്യമാകുമോ എന്ന് പരിശോധിക്കുകയാണ്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications