മുന്നംഗ കുടുംബം ആശുപത്രിയില്‍ ആത്മഹത്യ ചെയ്തു
കാസര്‍കോട്: ഒരു കടുംബത്തിലെ മൂന്ന് പേര്‍ സ്വകാര്യ ആശുപത്രിയില്‍ വച്ച് ആത്മഹത്യ ചെയ്തു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ജൂണ്‍ 1 നാണ് സംഭവം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുട്ടിയും മാതാപിതാക്കളും ആണ് മരിച്ചത്. ഇവര്‍ ആശുപത്രി മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ചെറുവത്തൂര്‍ മുണ്ടേക്കണ്ടം തമ്പാന്‍, ഭാര്യ പത്മിനി, മകന്‍ കാര്‍ത്തിക് എന്നിവരാണ് മരിച്ചത്.

നിര്‍മാണത്തൊഴിലാളിയാണ് തമ്പാന്‍. എന്‍ഡോസള്‍ഫാന്റെ ദുരിതം പേറിയിരുന്ന കാര്‍ത്തിക്കിന് പ്രായം ഒമ്പത് വയസ്സായിരുന്നു. മകന്റെ രോഗങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. തമ്പാന്റെ ആത്മഹത്യാകുറിപ്പില്‍ ഇങ്ങനെയാണ് വിശദീകരിച്ചിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.
തമ്പാന്റെ കുടുംബം എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകളായിരുന്നു. തമ്പാന്റെ രണ്ട് മക്കള്‍ എന്‍ഡോസള്‍ഫാന്‍റെ ഫലമായുണ്ടായ രോഗങ്ങള്‍ മൂലം നേരത്തേ മരിച്ചിരുന്നു. ശേഷിച്ച ഒരു മകനും ഇതേ ദുരന്തം പേറിക്കൊണ്ട് ജീവിക്കേണ്ടി വരുന്നു എന്നതായിരിക്കാം കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്.
ശനിയാഴ്ചയായിരുന്നു ഇവര്‍ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഞായറാഴ്ച രാവിലെ തമ്പാന്റേയും ഭാര്യയുടേയും മൃതദേഹം ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മകന്‍ കാര്‍ത്തിക്കിനെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.












Click it and Unblock the Notifications