കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണന്തലയിലാണ് സംഭവം. അമരവിള സ്വദേശി അനിലും കുടുംബവുമാണ് മരിച്ചത്.
മൃതദേഹം കത്തി കരിഞ്ഞ നിലയിലായിരുന്നു. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സ്വകാര്യ കോളേജ് ജീവനക്കാരനാണ് അനില്‍ രാജ്.

ഭാര്യ അരുണ, നാല് വയസ്സുകാരിയായ മകള്‍ അനീഷ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാവാം അപകടത്തിന് കാരണം. ഫ്രിഡ്ജില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചും പൊള്ളലേറ്റും മൂന്നുപേരും മരിച്ചുവെന്നാണ് കരുതുന്നത്.












Click it and Unblock the Notifications