കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിയോട് അനാവശ്യചോദ്യങ്ങള്‍, മാനസിക സമ്മര്‍ദ്ദത്തിലാക്കി, പൊലീസിനെതിരെ പാനൂര്‍ കുട്ടിയുടെ കുടുബം

Google Oneindia Malayalam News

കണ്ണൂര്‍: പാനൂരിലെ പാലത്തായി പീഡനക്കേസില്‍ പരാതിക്കാരിയായ നാലാം ക്ലാസുകാരിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമം പൊലീസ് നടത്തിയെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. കേസില്‍ അന്വേഷണത്തിന്റെ പേര് പറഞ്ഞ് കോഴിക്കോടടക്കം പല സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ കൊണ്ടുവരാന്‍ പൊലീസ് ആവശ്യപ്പെട്ടെന്നും കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്ന നടപടിയാണ് പൊലീസ് സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കുടുംബം ഇക്കാര്യം വെളിപ്പെടുത്തിയത്.

അനാവശ്യ ചോദ്യങ്ങള്‍

അനാവശ്യ ചോദ്യങ്ങള്‍

കേസ് അന്വേഷിച്ച പാനൂര്‍ സിഐ ശ്രീജിത്ത് കേസന്വേഷണത്തില്‍ ഗുരുതരമായ അനാസ്ഥ കാട്ടിയെന്ന് കുടുംബം പറയുന്നു. രണ്ട് തവണ പെണ്‍കുട്ടിയെ സ്‌കൂളിലും ഡിവൈഎസ്പി ഓഫീസിലെത്തിച്ചുമെല്ലാം ചോദ്യം ചെയ്തു. കോഴിക്കോട് കൗണ്‍സിലിംഗിന് എത്തിച്ചപ്പോള്‍ അന്വേഷണ ചുമതലയില്ലാത്ത സിഐ ശ്രീജിത്ത് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചുവെന്നും കുടുംബം പറയുന്നു.

നീതി ലഭിക്കണം

നീതി ലഭിക്കണം

പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം ചോദ്യങ്ങളും രീതികളും കിട്ടിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കുടുംബം പറയുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിംഗിന് കൊണ്ടുപോകുകയാണ്. കേസില്‍ കുട്ടിക്ക് നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സിഐ ശ്രീജിത്ത്് നിയമം ലംഘിച്ച് പെരുമാറിയെന്നും പോക്‌സോ നിയമ ലംഘനം നടത്തുകയും ചെയ്തുവെന്ന് കുടുംബം ആരോപിക്കുന്നു.

പ്രതി ജയിലില്‍

പ്രതി ജയിലില്‍

അതേസമയം, കേസില്‍ ഇന്നലെ അറസ്റ്റിലായ പ്രതി പത്മരാജനെ റിമാന്‍ഡ് ചെയ്ത് സബ്ജയിലിലേക്ക് മാറ്റി. കേസില്‍ സിഐ ശ്രീജിത്ത് അനാവശ്യ ഇടപെടല്‍ നടത്തിതിനെ തുടര്‍ന്ന് അന്വേഷണത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണത്തില്‍ നിന്ന് മാറ്റിയത്.

 അറസ്റ്റ്

അറസ്റ്റ്

കേസിലെ പ്രതി പത്മരാജന്റെ വീടിന് നാല് കിലോമീറ്റര്‍ ആകെലയുള്ള ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നാണ് പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസമായി പ്രതി പമ്തരാജന്‍ ഈ വീട്ടില്‍ ഒളവില്‍ കഴിയുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പത്മരാജന്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോകുകയായിരുന്നു.

ജനുവരി 15

ജനുവരി 15

കഴിഞ്ഞ ജനുവരി 15 നായിരുന്നു കേസിന് ആസ്പദായ സംഭവം. സ്‌കൂളിലെ ശുചിമുറിയില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പത്മരാജന്‍ വിദ്യാര്‍ത്ഥിനിയെ പലതവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. കുട്ടിയുടെ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നത്രേ.

മാനസിക ബുദ്ധിമുട്ടുകള്‍

മാനസിക ബുദ്ധിമുട്ടുകള്‍

പീഡനത്തെ കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ട വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതോടെയാണ് ബന്ധുക്കള്‍ കുട്ടിയോട് കാര്യം തിരക്കിയത്. തുടര്‍ന്ന് കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ആന്തരികമായി പറ്റിയതായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ തലശ്ശേരി ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആദ്യം പരാതി നല്‍കി.

Recommended Video

cmsvideo
പാലത്തായി പീഡന കേസ് പ്രതി പിടിയില്‍ | Oneindia Malayalam
വലിയ വിമര്‍ശനം

വലിയ വിമര്‍ശനം

തുടര്‍ന്ന് പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. അതേസമയം കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്ന നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അറസ്റ്റ് നീണ്ടതോടെ ഇന്ന് തലശ്ശേരി ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിച്ചിരുന്നു. പാനൂര്‍ ഇന്‍സ്‌പെക്ടര്‍ ഫായിസ് അലിയുടെ കീഴില്‍ പതിനൊന്നു പേര്‍ അടങ്ങുന്ന സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

English summary
Family Of Girl Who Was Molested In Panoor Against Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X