കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല; കലാഭവന്‍മണിയുടെ കുടുംബം സമരത്തിലേക്ക്

Google Oneindia Malayalam News

തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണം നടന്നിട്ട് രണ്ട് മാസമാകുമ്പോഴും എങ്ങും എത്താതെ പോലീസ് അന്വേഷണം. പോലീസ് അന്വേഷണം എങ്ങും എത്താത്തതില്‍ പ്രതിഷേധിച്ച് കുടുംബം സമരത്തിനൊരുങ്ങുന്നു.

അന്വേഷണത്തില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കുടുംബാംഗങ്ങള്‍ ഉപവാസ സമരത്തിനൊരുങ്ങുന്നത്. കലാഭവന്‍ മണിയുടെ സഹാദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ചാലക്കുടി സൗത്ത് ഫ്‌ളൈ ഒവറിന് താഴെ ശനിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ് ഉപവാസ സമരം നടത്തുന്നത്.

Kalabhavan Mani

കലാഭവന്‍ മണിയെ സുഹൃത്തായി കൂടെ കൂട്ടിയവര്‍ ഇഞ്ചിഞ്ചായി കൊന്നതാണെന്നും മണിയുടെ സഹോദരന്‍ പറഞ്ഞു. മണിയെ ജീവനു തുല്ല്യം സ്‌നേഹിച്ച ജനങ്ങളുടെ പിന്തുണ കുടുംബത്തോടൊപ്പം വേണമെന്നും രാമകൃഷ്ണന്‍ കൂട്ടി ചേര്‍ത്തു.

പോലീസ് മണിക്കെതിരെ അപവാദ പ്രചരണം നടക്കുന്നുവെന്നും തിരഞ്ഞെടുപ്പായതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് മറച്ചു വച്ചതായിരിക്കാമെന്നും രാമകൃഷ്ണന്‍ മുമ്പെ പറഞ്ഞിരുന്നു.

English summary
Family of Kalabhavan Mani goes to strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X