കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികളുടെ കുടുംബാസൂത്രണം ഇങ്ങനെ.. ദേശീയ കുടുംബ ആരോഗ്യ സര്‍വെ ഫലം പറയുന്നത്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: 2015-16 വര്‍ഷത്തെ ദേശീയ കുടുംബ ആരോഗ്യ സര്‍വെയിലെ വിവരങ്ങള്‍ പുറത്ത് വിട്ടു. രാജ്യത്തെ ആറ് ലക്ഷത്തോളം കുടുംബങ്ങളില്‍ നിന്നുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വെഫലം തയ്യാറാക്കിയിരിക്കുന്നത്. ജനസംഖ്യ, സാക്ഷരത, ജനന-മരണ നിരക്കുകള്‍, കുടുംബാസൂത്രണം തുടങ്ങിയ ഘടകങ്ങളാണ് സര്‍വ്വെയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. 2005-2006ലെ കണക്കുകള്‍ പ്രകാരം പരിശോധിക്കുകയാണ് എങ്കില്‍ ഭൗതിക സാഹചര്യങ്ങളിലടക്കം കേരളം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് സര്‍വ്വെ ഫലം. കുടുംബാസൂത്രണം സംബന്ധിച്ചും തൊട്ടുമുന്‍പത്തെ സര്‍വ്വെ ഫലത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കാര്യങ്ങള്‍. അതേ സമയം ഒട്ടും തന്നെ ആശാസ്യമല്ല താനും. കുടുംബാസൂത്രണത്തെക്കുറിച്ച് കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടത്ര അറിവ് ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്നില്ല എന്നാണ് സര്‍വ്വേ കണ്ടെത്തല്‍.

ഭീഷണിപ്പെടുത്തി വായടപ്പിക്കാനാവില്ല.. പറയാനുള്ളത് പറയും.. ബൽറാമിനെ തെറിവിളിച്ച ശേഷം നടൻ വീണ്ടും!ഭീഷണിപ്പെടുത്തി വായടപ്പിക്കാനാവില്ല.. പറയാനുള്ളത് പറയും.. ബൽറാമിനെ തെറിവിളിച്ച ശേഷം നടൻ വീണ്ടും!

kerala

2005-2006ലെ സര്‍വ്വെ പ്രകാരം കേരളത്തില്‍ 5.5 ശതമാനമായിരുന്നു കോണ്ടം ഉപയോഗമെങ്കില്‍ ഇപ്പോഴത് 2.6 ആയി കുറഞ്ഞിരിക്കുന്നു. ഗുളിക, ഐയുഡി പോലുള്ളവയെക്കുറിച്ചും കേരളത്തിലെ സത്രീകള്‍ക്ക് വേണ്ടത്ര ധാരണയില്ലെന്നാണ് സര്‍വ്വേ കണ്ടെത്തല്‍. നേരത്തെ 48. 7 ശതമാനമായിരുന്നു സ്ത്രീകളുടെ വന്ധ്യംകരണമെങ്കില്‍ ഇന്നത് 45.8 ആയി കുറഞ്ഞിരിക്കുന്നു. പുരുഷ വന്ധ്യംകരണത്തിൽ നേരിയ വര്‍ധനമുണ്ട്. കുടുംബാസൂത്രണത്തിന് മറ്റെന്തെങ്കിലും മാര്‍ഗങ്ങള്‍ തേടുന്നവരാണ് കേരളത്തില്‍ കൂടുതല്‍ എന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 53.1 ശതമാനം പേരും ഗര്‍ഭധാരണം തടയാന്‍ ശാസ്ത്രീയമോ അശാസ്ത്രീയമോ എന്ന വ്യത്യാസമില്ലാതെ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരാണ്. തങ്ങള്‍ ഉപയോഗിക്കുന്ന മാര്‍ഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാത്തവര്‍ 55.6 ശതമാനമാണെന്നും ദേശീയ കുടുംബ ആരോഗ്യ സര്‍വെ പറയുന്നു

English summary
National Family and Health Survey (NFHS-4)- Fact check of Family planning in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X