കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എപ്പോഴാണ് ഇ അഹമ്മദ് മരിച്ചത്.. എന്താണ് ഇന്നലെ രാത്രി ആശുപത്രിയില്‍ നടന്നത്.. ഡോക്ടറായ മകനെ പോലും!!!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

ദില്ലി: യൂണിയന്‍ ബജറ്റ് ആണോ വലുത് ഒരു ജനപ്രതിനിധിയുടെ ജീവനാണോ വലുത് - ചൊവ്വാഴ്ച രാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ കേട്ട ഒരു ചോദ്യമാണ് ഇത്. ഒന്നല്ല ഒരുപാട് സ്ഥലത്ത് നിന്നും ഇതേ ചോദ്യം കേട്ടു. മുസ്ലിം ലീഗ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് ഗുരുതരാവസ്ഥയില്‍ എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ ചോദ്യം ഉയര്‍ന്നത്.

Read Also: മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ചു

യൂണിയന്‍ ബജറ്റ് ഇന്ന് (ബുധനാഴ്ച) നടക്കാനിരിക്കേ ഇ അഹമ്മദിന്റെ മരണം അധികൃതര്‍ മറച്ചുവെക്കുകയാണ് എന്നായിരുന്നു ആക്ഷേപം. ആശുപത്രിയില്‍ ഇ അഹമ്മദിനെ കാണാന്‍ മക്കളെ പോലും അനുവദിക്കാതിരുന്നതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ചുറ്റിപ്പറ്റി വിവാദങ്ങള്‍ അവസാനിക്കുന്നത് മുമ്പാണ് ഇതെന്നതും ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടി.

കാത്തിരിക്കേണ്ടി വന്നത് 1 മണിക്കൂര്‍

കാത്തിരിക്കേണ്ടി വന്നത് 1 മണിക്കൂര്‍

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഇ അഹമ്മദ് എംപിയെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അഹമ്മദിനെ കാണാന്‍ മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനുമതി നിഷേധിച്ചത് വലിയ വിവാദമായി. മക്കള്‍ക്കു സന്ദര്‍ശനാനുമതി നിഷേധിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തു എന്നാണ് ആരോപണം.

അധികൃതര്‍ ഞെട്ടിച്ചെന്ന് മകന്‍

അധികൃതര്‍ ഞെട്ടിച്ചെന്ന് മകന്‍

ഇ അഹമ്മദിനെ കാണാന്‍ മണിക്കൂറോളം കാത്തുനിന്നിട്ടും അനുവദിച്ചില്ല എന്ന് മകന്‍ നസീര്‍ അഹമ്മദ് പറഞ്ഞു. മക്കളായ റയീസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷെര്‍സാദ് എന്നിവരും ആശുപത്രിയില്‍ എത്തിയെങ്കിലും ആര്‍ക്കും ആദ്യം സന്ദര്‍ശനത്തിന് അനുമതി നല്‍കിയില്ല. ഇതോടെയാണ് പ്രതിഷേധങ്ങള്‍ തുടങ്ങിയത്.

 രോഷാകുലയായി സോണിയ

രോഷാകുലയായി സോണിയ

ഇ അഹമ്മദിനെ കാണാന്‍ മക്കള്‍ക്ക് അനുമതി നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയും രംഗത്തെത്തി. ഇത്തരം ഒരു സംഭവം തന്റെ ജീവിതത്തില്‍ ആദ്യമാണെന്നാണ് സോണിയാ ഗാന്ധി പറഞ്ഞത്. മകനും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായ രാഹുല്‍ ഗാന്ധി എം പിയും പാര്‍ട്ടി നേതാക്കളും സോണിയാ ഗാന്ധിക്ക് ഒപ്പം ഉണ്ടായിരുന്നു.

ആശുപത്രിയില്‍ കുത്തിയിരുന്ന് പ്രതിഷേധം

ആശുപത്രിയില്‍ കുത്തിയിരുന്ന് പ്രതിഷേധം

മുസ്ലിം ലീഗ് നേതാക്കളും അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നു മക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയശേഷമാണ് അധികൃതര്‍ ബന്ധുക്കളെ അകത്തേക്ക് കയറ്റിയത്. ഇതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് എംപിമാരും നേതാക്കളും ആശുപത്രിയില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.

ആരോപണങ്ങള്‍ വേറെയും

ആരോപണങ്ങള്‍ വേറെയും

ഇ അഹമ്മദിനെ കാണാന്‍ മക്കളെയും മരുമകനെയും അനുവദിച്ച ശേഷമാണ് രാത്രി രണ്ടേകാലോടെ മരണവിവരം സ്ഥീരികരിച്ചത്. എന്നാല്‍ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിനു മുമ്പ് അനുമതി തേടിയില്ലെന്ന് ഇ അഹമ്മദിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

ആശുപത്രി അധികൃതരോടും കയര്‍ത്തു

ആശുപത്രി അധികൃതരോടും കയര്‍ത്തു

റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ട്രോമ കെയര്‍ വിഭാഗത്തില്‍ കയറിയ സോണിയ ആശുപത്രി അധികൃതരോട് കയര്‍ത്തു സംസാരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പാതിരാത്രി കഴിഞ്ഞ ശേഷമാണ് സോണിയാ ഗാന്ധി ആശുപത്രി വിട്ടത്. അഹമ്മദ് പട്ടേലും ഗുലാം നബി ആസാദും അവര്‍ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ എന്ത് ചെയ്തു

കേന്ദ്രസര്‍ക്കാര്‍ എന്ത് ചെയ്തു

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ളമന്ത്രി ജിതേന്ദ്രസിങ് എത്തിയശേഷമാണ് ഇ അഹമ്മദിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ തീരുമാനിച്ചത് എന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചുകഴിഞ്ഞു. ആശുപത്രി അധികാരികളുടെ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ജയലളിതയ്ക്ക് സംഭവിച്ചത്

ജയലളിതയ്ക്ക് സംഭവിച്ചത്

ഏതാണ്ട് സമാനമായ സംഭവങ്ങളാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ സംഭവിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കേ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയെ കാണാന്‍ ബന്ധുക്കളെയോ പാര്‍ട്ടി നേതാക്കളെയോ അനുവദിക്കാതിരുന്നത് വന്‍ വിവാദമായിരുന്നു.

English summary
Former Minister E Ahamed's family alleged that they were not allowed to meet him by hospital authorities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X