കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിക്കും മുന്‍പ് മധുവിന് ഒരുതുള്ളി വെള്ളം കൊടുത്തില്ല... വെള്ളം ചോദിച്ചപ്പോള്‍ തലക്കൊഴിച്ചു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മധു വെള്ളം ചോദിച്ചപ്പോൾ തലയിൽ കമിഴ്ത്തി മരിച്ചത് ഒരു തുള്ളി വെള്ളം കിട്ടാതെ

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്‍റെ ക്രൂര മര്‍ദ്ദനത്തിനിയായി മധു മരിച്ച സംഭവത്തില്‍ പ്രതിഷേധങ്ങള്‍ അടങ്ങുന്നില്ല. ഒരു ചാണ്‍ വയറിന്‍റെ വിശപ്പകറ്റാന്‍ കാടിറങ്ങിയ ആദിവാസിയായ യുവാവിന്‍റെ വിശപ്പ് എന്നന്നേക്കുമായി ഇല്ലാതാക്കിയ ആള്‍ക്കൂട്ട ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാർ കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെരോപിച്ച് മർദ്ദിച്ചവശനാക്കിയത്. മാനസികസ്വാസ്ഥ്യമുള്ളയാളാണ് മധു. കാട്ടിനുള്ളിൽ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചും പിന്നീട് മുക്കാലിയിൽ കൊണ്ടുവന്നും മർദ്ദിച്ചു. ഉടുതുണി കൈയ്യിൽ കെട്ടിയ ശേഷമായിരുന്നു ജനക്കൂട്ടത്തിന്റെ കണ്ണിൽ ചോരയില്ലാത്ത ക്രൂരത. തുടർന്ന് പൊലീസെത്തി വാഹനത്തിൽ കയറ്റിയപ്പോഴേക്കും മധു ഛർദ്ദിച്ചു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒറ്റിയത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍

ഒറ്റിയത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍

പ്രദേശത്തെ കടകളില്‍ നിന്ന് സാധനങ്ങള്‍ കളവ് പോയതിന് പിന്നില്‍ മധുവാണെന്നായിരുന്നു ആരോപണം. അതിനാല്‍ വ്യാഴാഴ്ച പ്രദേശത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോയപ്പോള്‍ മധു കാട്ടിലെ ഗുഹയിലുണ്ടെന്ന് നാട്ടുകാര്‍ക്ക് വിവരം നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് മധുവിന്‍റെ കുടുബം ആരോപിച്ചു.

ആദിവാസിക്ക് കാട്ടില്‍ കയറാന്‍ പാടില്ല

ആദിവാസിക്ക് കാട്ടില്‍ കയറാന്‍ പാടില്ല

നാട്ടുകാര്‍ക്ക് കാട്ടില്‍ കയറി വരുന്നതിന് വനം വകുപ്പ് ഒരുനിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് മധുവിന്‍റെ അമ്മയും സഹോദരിയും പറയുന്നു. അതേസമയം ആദിവാസികള്‍ കാടുകയറിയാല്‍ ഇവര്‍ കേസെടുക്കാറുണ്ടെന്നും ഇവര്‍ ആരോപിച്ചു.

ഭക്ഷണം ഉണ്ടാക്കുന്നതിനിടെ

ഭക്ഷണം ഉണ്ടാക്കുന്നതിനിടെ

വിശപ്പടക്കാനുള്ള തത്രപാടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് മധുവിനെ നാട്ടുകാര്‍ പിടികൂടിയത്. കൈയ്യില്‍ കിട്ടിയപാടെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. ഒരു തുളളി വെള്ളം ചോദിച്ചപ്പോള്‍ തലയിലൂടെ ഒഴിക്കുകയായിരുന്നെന്നും കുടുംബം പറയുന്നു.

നാല് കിമി നടത്തിച്ചു

നാല് കിമി നടത്തിച്ചു

മര്‍ദ്ദിച്ചവശനാക്കിയ ശേഷം നാല് കിമി നടത്തിച്ചതിന് ശേഷമാണ് മധുവിനെ മുക്കാലിയിലേക്ക് നടത്തി കൊണ്ടു വന്നതെന്നും മധുവിന്‍റെ സഹോദരി ആരോപിച്ചു.

അറസ്റ്റ് ഇന്നുണ്ടായേക്കും

അറസ്റ്റ് ഇന്നുണ്ടായേക്കും

അതേസമയം സംഭവത്തില്‍ 12 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് വിവരം. അതിനിടയില്‍ സംഭവത്തിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ അഗളി പോലീസ് സ്റ്റേഷന് മുന്നില്‍ സമരം തുടരുകയാണ്.

മധുവിന് മനുഷ്യരെ ഭയം... കല്ലു ഗുഹയില്‍ താമസം...ഇങ്ങനൊക്കെയായിരുന്നു നിങ്ങള്‍ തല്ലിക്കൊന്ന മധുമധുവിന് മനുഷ്യരെ ഭയം... കല്ലു ഗുഹയില്‍ താമസം...ഇങ്ങനൊക്കെയായിരുന്നു നിങ്ങള്‍ തല്ലിക്കൊന്ന മധു

<strong></strong>മനുഷ്യനെ പച്ചയ്ക്ക് കൊല്ലുമ്പോഴും സെൽഫിയെടുക്കും,കേരളത്തിന്‍റ മനസ്സും ഉത്തരേന്ത്യൻ ഭീകരതയിലേക്ക് ??മനുഷ്യനെ പച്ചയ്ക്ക് കൊല്ലുമ്പോഴും സെൽഫിയെടുക്കും,കേരളത്തിന്‍റ മനസ്സും ഉത്തരേന്ത്യൻ ഭീകരതയിലേക്ക് ??

ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല! ഒമ്പത് വർഷത്തിന് ശേഷം മല്ലി കണ്ടത് മകന്റെ മൃതദേഹം...ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല! ഒമ്പത് വർഷത്തിന് ശേഷം മല്ലി കണ്ടത് മകന്റെ മൃതദേഹം...

English summary
familys reaction over madhus detah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X