Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃതാവശിഷ്ടങ്ങള്‍ മാത്രം കഴിച്ച് ജീവിക്കുന്ന കഴുകന്മാര്‍ ഇനി കേക്ക് കഴിച്ചോളും,പരിഹാസവുമായി താരങ്ങള്‍

ബീഫ് നിരോധനത്തിനെതിരെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ആളിക്കത്തുമ്പോള്‍ പ്രശസ്ത താരങ്ങളും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമാതാരങ്ങള്‍ ബീഫ് വിഷയത്തില്‍ പ്രതികരിച്ചത്. ബീഫ് വിഷയത്തില്‍ പരിഹാസവുമായാണ് താരങ്ങള്‍ രംഗത്തെത്തിയത്.

പ്രശസ്ത നടന്‍ പ്രതാപ് പോത്തന്‍, മുരളി ഗോപി, കവിയൂര്‍ പൊന്നമ്മ, മധു, ആഷിക് അബു തുടങ്ങിയ മിക്ക താരങ്ങളും തങ്ങളുടെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു. ജനങ്ങളുടെ മേല്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന സര്‍ക്കാര്‍ മൃഗങ്ങളിലേക്കും കണ്ണോടിക്കുന്നത് നന്നായിരിക്കുമെന്നാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്. മൃതാവശിഷ്ടങ്ങള്‍ മാത്രം കഴിച്ചു ജീവിക്കുന്ന കഴുകന്മാര്‍ ഇനിമുതല്‍ കേക്ക് കഴിച്ച് ജീവിച്ചോളും എന്നും താരങ്ങള്‍ പറയുന്നു.

മൃഗങ്ങളേയും കൊല്ലേണ്ടി വരുമോ?

മൃഗങ്ങളേയും കൊല്ലേണ്ടി വരുമോ?

ബീഫും മറ്റു ഇറച്ചിയും കഴിച്ച് ജീവിക്കുന്ന മാംസഭുക്കുകളായ മൃഗങ്ങളുടെ മേലും സര്‍ക്കാരിന്റെ കണ്ണുണ്ടാകണമെന്നാണ് പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ പറയുന്നത്. ബീഫ് കഴിക്കുന്ന മനുഷ്യനെ കൊല്ലുകയാണെങ്കില്‍ മൃഗങ്ങളെയും കൊല്ലേണ്ടി വരില്ലേ. ഇത്തരം പരിഹാസവുമായാണ് പ്രതാപ് പോത്തന്റെ പോസ്റ്റ്.

കഴുകന്മാര്‍ ഇനി കേക്ക് കഴിച്ചോളും

കഴുകന്മാര്‍ ഇനി കേക്ക് കഴിച്ചോളും

മൃതാവശിഷ്ടങ്ങള്‍ മാത്രം കഴിക്കുന്ന കഴുകന്മാര്‍ ഇനി എന്തു കഴിക്കുമെന്നു ചോദിച്ച മാധ്യമങ്ങളോട് അധികൃതര്‍ പറഞ്ഞതിങ്ങനെ. അവര്‍ കേക്ക് കഴിച്ച് ജീവിച്ചോളും. ഇത്തരം അപമാനകരമായ കാര്യങ്ങളാണ് രാജ്യത്ത് നടന്നുക്കൊണ്ടിരിക്കുന്നതെന്നും പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മത്സ്യവും അവതാരമായാല്‍

മത്സ്യവും അവതാരമായാല്‍

മത്സ്യവും ഏതെങ്കിലും മതത്തിന്റെ അവതാരമായാല്‍ അതും നിര്‍ത്തേണ്ടി വരുമോ? മത്സ്യം നിരോധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് നടന്‍ മുരളി ഗോപി രംഗത്തു വന്നത്. നിരോധിക്കുകയാണെങ്കില്‍ കടലിലെ ട്രോളിങ് മാത്രമല്ല ഫേസ്ബുക്കിലെ ട്രോളിങ് കൂടി നിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു.

ഇഷ്ടമുള്ളവര്‍ കഴിച്ചോട്ടെ

ഇഷ്ടമുള്ളവര്‍ കഴിച്ചോട്ടെ

ബീഫ് വിവാദത്തെപ്പറ്റി മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മയും പ്രതികരിച്ചിരുന്നു. ഇഷ്ടമുള്ളവര്‍ കഴിക്കട്ടെയെന്നാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്.

പശുക്കളെ കൊല്ലുന്നത് പുണ്യം

പശുക്കളെ കൊല്ലുന്നത് പുണ്യം

കറവ വറ്റിയതും, പ്രായം ചെന്നതുമായ കന്നുകാലികളെ കൊല്ലുന്നതു പുണ്യമാണെന്നാണ് പ്രശസ്ത താരം മധു കഴിഞ്ഞ ദിവസം പറഞ്ഞത്. അലഞ്ഞുതിരിഞ്ഞ് വണ്ടി തട്ടി ചാകുന്നതിനെക്കാള്‍ നല്ലതല്ലേ മനുഷ്യന് ഒരു നേരത്തെ ആഹാരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+