കാർഷിക വിദഗ്ധൻ ഹേലി അന്തരിച്ചു: സംസ്കാരം ആറ്റിങ്ങലിൽ
തിരുവനന്തപുരം: പ്രമുഖ കാർഷിക വിദഗ്ധൻ ആർ ഹേലി അന്തരിച്ചു. ആലപ്പുഴയിലെ മകളുചെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. 87 വയസ്സായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങളിലാണ് സംസ്കാരം നടക്കുക.

മലയാളത്തിൽ ഫാം ജേണലിസത്തിന് തുടക്കം കുറിച്ച ഹേലി കൃഷി വകുപ്പ് മുൻ ഡയറക്ടറുമായിരുന്നു. ആകാശവാണിയിലെ വയലും വീടും ദൂരദർശനിലെ നാട്ടിൻപുറം എന്നീ പരിപാടികൾക്ക് പിന്നിൽ ആർ ഹേലിയായിരുന്നു. ആനുകാലികങ്ങളിലും പത്രങ്ങളിലും കാർഷിക സംബന്ധിയായ ലേഖനങ്ങളും അദേഹം സ്ഥിരമായി എഴുതി വന്നിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. സംസ്ഥാന കാർഷിക നയരൂപീകരണ സമിതി അംഗമാണ്.












Click it and Unblock the Notifications