പ്രശസ്ത സംവിധായകൻ രഞ്ജിത്ത് പീഡനക്കേസിൽ അറസ്റ്റിൽ, പരാതി യുവനടിയുടേത്, കാർ തടഞ്ഞ് അറസ്റ്റ്
കൊച്ചി: പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് പീഡനക്കേസില്‍ അറസ്റ്റില്‍. യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊച്ചിയില്‍ നിന്ന് സുഹൃത്തിന്റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് തൊടുപുഴ പോലീസ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. ഇടുക്കി എസ്പിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നീക്കം. അറസ്റ്റിന് സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രഞ്ജിത്ത് രക്ഷപ്പെടാൻ ശ്രമം നടത്തുന്നതിനിടെയാണ് അറസ്റ്റ്. തൊടുപുഴ പോലീസ് രഞ്ജിത്തിനെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് പോലീസ് തൊടുപുഴയില്‍ എത്തി രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങും. രാത്രി തന്നെ രഞ്ജിത്തിനെ കൊച്ചിയിലേക്ക് കൊണ്ട് വരും.

ഒരാഴ്ച മുന്‍പാണ് യുവനടിയുടെ പരാതി പോലീസിന് ലഭിച്ചത്. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് പരാതിയുടെ അടിസ്ഥാനത്തില്‍ രഞ്ജിത്തിന് എതിരെ കേസെടുത്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായ രഞ്ജിത്തിന് എതിരെ ഇതിന് മുന്‍പും പീഡനപരാതികള്‍ ഉണ്ടായിട്ടുണ്ട്.
കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ വെച്ചാണ് യുവനടി പീഡനത്തിന് ഇരയായത് എന്നാണ് വിവരം. ഡിജിപിക്ക് അടക്കമാണ് യുവതി പരാതി നല്‍കിയത്. ഒരാഴ്ചയായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു സംവിധായകന്‍. എറണാകുളം സിറ്റി ഡിസിപിയായ അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് രഞ്ജിത്തിന് എതിരായ അന്വേഷണം.
നേരത്തെ സമാനമായ രണ്ട് പരാതികള്‍ രഞ്ജിത്ത് എതിരെ ഉണ്ടായിരുന്നു. ബംഗാളി നടിയും ഒരു യുവാവും ആണ് രഞ്ജിത്തിന് എതിരെ പീഡനാരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നത്. ഇത് വലിയ വിവാദമായതിന് പിന്നാലെയാണ് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ടത്.












Click it and Unblock the Notifications