പ്രശസ്ത ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു
കൊല്ലം: പ്രശസ്ത ചലച്ചിത്ര നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു. കേരളപുരം വേലംകോണത്തെ വീട്ടില്‍വച്ച് ഇന്ന് ഉച്ചയ്ത്ത് 1ന് ആയിരുന്നു അന്ത്യം. സമീപകാലത്ത് അഭിനയിച്ച ഈ മ യൗ, ഹോം എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്. 35 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം.
അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യന്‍, എന്നീ ചിത്രങ്ങള്‍ക്ക് പുറമെ, അണ്ണന്‍ തമ്പി, ഈ മ യൗ, ആമേന്‍, ഹോം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടക്കാലത്ത് നാടകത്തില്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സിനിമയിലേക്ക് പ്രവേശിച്ചത്.












Click it and Unblock the Notifications