സംസ്ഥാന യുവജന കമ്മീഷന്റെ ഗ്രാമസുകൃതം നവോത്ഥാന സദസ്സ് സമാപിച്ചു
പേരാമ്പ്ര : സംസ്ഥാന യുവജന കമ്മീഷന്റെയും ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെയും സഹകരണത്തോടെ റൂറല്‍ എഡ്യുക്കേഷന്‍ ആന്റ് സോഷ്യല്‍ എംപവര്‍മെന്റ് ട്രസ്റ്റ്(റീസെറ്റ്) കടിയങ്ങാട് ഗ്രാമസുകൃതം നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു.
ഇ.പി. ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജറോം മുഖ്യപ്രഭാഷണം നടത്തി. നല്ല കുടുംബം, നല്ല വിദ്യാഭ്യാസം, നല്ല സമൂഹം എന്ന വിഷയത്തില്‍ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് ക്ലാസെടുത്തു.

പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍, രാഹുല്‍ ഈശ്വര്‍, ഫാ. പോള്‍ സണ്ണി, ഇ.വി. രാമചന്ദ്രന്‍, വി.സി. ചാണ്ടി, സി.എച്ച്. ഇബ്രാഹിംകുട്ടി, വി.കെ. സുമതി, കെ.വി. കുഞ്ഞിരാമന്‍, പി.ടി. രവി തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ റീസെറ്റ് അവാര്‍ഡ് ജേതാക്കളെ ആദരിച്ചു.












Click it and Unblock the Notifications