Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ അനിൽ മുരളി അന്തരിച്ചു, അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ, വില്ലനായി ശ്രദ്ധേയൻ

കൊച്ചി: മലയാളത്തിലെ പ്രമുഖ സിനിമാ നടൻ അനിൽ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. ഈ മാസം 21നാണ് അദ്ദേഹത്തെ കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ തിരുവനന്തപുരത്തും അദ്ദേഹം കരള്‍ രോഗത്തിന് ചികിത്സ തേടിയിരുന്നു. ഉച്ചയ്ക്ക് 12.45ഓട് കൂടിയാണ് മരണം. മകനും അടുത്ത ചില സുഹൃത്തുക്കളുമാണ് മരണ സമയത്ത് ഒപ്പമുണ്ടായിരുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് 3pm മുതൽ 5pm വരെ ആസ്റ്റർ മെഡിസിറ്റിയിൽ പൊതുദർശനത്തിനു വെച്ച ശേഷം അനില്‍ മുരളിയുടെ മൃതദേഹം സംസ്‌ക്കാരത്തിനായി തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും.

Recommended Video

cmsvideo
    നടന്‍ അനില്‍ മുരളി അന്തരിച്ചു

    നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ഇരുന്നൂറില്‍ അധികം സിനിമകളില്‍ അനില്‍ മുരളി അന്തരിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അനില്‍ മുരളിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം.വില്ലന്‍ കഥാപാത്രങ്ങളിലൂടെ കയ്യടി നേടിയ അനില്‍ പിന്നീട് സ്വഭാവ നടനായും തിളങ്ങി. 1993ലാണ് ആദ്യമായി അനില്‍ മുരളി സിനിമയില്‍ അഭിനയിച്ചത്. വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിതയാണ് ആദ്യ ചിത്രം. ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ചെയ്തു.

    death

    കലാഭവന്‍ മണി നായകനായ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് അനില്‍ മുരളിക്ക് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തത്. നസ്രാണി, ബാബ കല്യാണി, ജൂലൈ, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, ആമേന്‍, അയാളും ഞാനും തമ്മില്‍, ഡബിള്‍ ബാരല്‍, കെഎല്‍ പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, രണ്‍ ബേബി റണ്‍, പോക്കിരി രാജ, ലയണ്‍ അടക്കം നിരവധി സിനിമകളില്‍ അഭിനയച്ചു. ടൊവിനോ തോമസ് നായകനായ ഫോറന്‍സിക് ആണ് അവസാന ചിത്രം.

    തമിഴില്‍ നിമിര്‍ന്ത് നില്‍, തനി ഒരുവന്‍, അപ്പ, കൊടി, മിസ്റ്റര്‍ ലോക്കല്‍, വെയ്റ്റര്‍ അടക്കമുളള ചിത്രങ്ങളിലും തെലുങ്കില്‍ രഗിലേ കാസി പോലുളള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ വന്‍ ജനപ്രീതി നേടിയ കടമറ്റത്ത് കത്തനാര്‍ എന്ന ടെലിവിഷന്‍ പരമ്പരയിലും വേഷമിട്ടിട്ടുണ്ട്. 1993ല്‍ തിരുവനന്തപുരത്ത് മുരളീധരന്‍ നായരുടേയും ശ്രീകുമാരി അമ്മയുടേയും മകനായി ജനനം. സുമയാണ് ഭാര്യ. അരുന്ധതി, ആദിത്യ എന്നിവര്‍ മക്കളാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+