പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 77 വയസായിരുന്നു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ വച്ചാണു അന്ത്യം മതവിലക്കുകളെ മറികടന്ന് പരിപാടികൾ അവതരിപ്പിച്ച ആദ്യ വനിതയാണ് റംല ബീഗം.
ആലപ്പുഴയിലെ സക്കറിയ ബസാറിൽ ഹുസ്സെയിന്‍ യൂസഫ് യമാന - മറിയംബീവി ദമ്പതികളുടെ പത്തുമക്കളില്‍ ഇളയ മകളായി 1946 നവംബര്‍ മൂന്നിനാണ് റംല ബീഗത്തിന്റെ ജനനം. ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിൽ ഹിന്ദി ഗാനങ്ങൾ പാടിക്കൊണ്ടായിരുന്നു കലാജീവിതത്തിന്റെ തുടക്കം. പിന്നീട് കഥാപ്രസംഗങ്ങളും അവതരിപ്പിച്ച് തുടങ്ങി.

20 ഇസ്‍ലാമിക കഥകള്‍ക്കു പുറമേ കേശവദേവിന്റെ ഓടയില്‍ നിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. പതിനായിരത്തില്‍പരം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ച് കൊണ്ട് റെക്കോഡ് സൃഷ്ടിച്ചു.
35 ഓളം ഗ്രാമഫോണ്‍ റിക്കാര്‍ഡുകളിലും 500 ഓളം കാസറ്റുകളിലും പാടിയിട്ടുണ്ട്. ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലും പരാതിപാടി അവതരിപ്പിച്ചിട്ടുണ്ട്. കേള സംഗീത നാടക അക്കാദമി, ഫോക് ലോർ അക്കാദമി, മാപ്പിള കലാ അക്കാദമി, കെ എം സി സി അവാർഡുകൾ നേടിയിട്ടുണ്ട്.












Click it and Unblock the Notifications