പ്രശസ്ഥ ചിത്രകാരന്‍ ശ്രീ. പ്രമോദ് അന്തരിച്ചു
തൃശൂര്‍: പ്രശസ്ഥ ചിത്രകാരന്‍ ശ്രീ. പ്രമോദ് അന്തരിച്ചു. ഇന്ന് (വെള്ളി) പുലര്‍ച്ചെ തൃശൂര്‍ എലൈറ്റ് ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. തൃശൂര്‍ ജില്ലയിലെ കഴിമ്പ്രം വാഴപ്പുള്ളി രവീന്ദ്രന്റെ മകനാണ് പ്രമോദ്. അമ്പത് വയസ്സ് ആയിരുന്നു .
ഷാര്‍ജ ഗവണ്‍മെന്റിന്റെ കീഴിലുള്ള ഷാര്‍ജ ബിസിനസ് വുമണ്‍ കൗണ്‍സിലില്‍ ഗ്രാഫിക് ഡിസൈനര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. യു.എ.യിലെ വിവിധ സാംസ്‌കാരിക സംഘടനകളിലെ സജീവ സാനിധ്യമായിരുന്നു പ്രമോദ്. യു.എ.യിലെ ചിത്രകാരന്‍ മാരുടെ സംഘടനയായ 'ദി ഗില്‍ഡി'ന്റെ സ്ഥാപകനായ പ്രമോദ് കാലാകാരന്‍മാര്‍ക് വിശിഷ്യ ചിത്രകാരന്‍മാര്‍ക് വലിയ പ്രാചോദനമായിരുന്നു.

ഏറെ കാലമായി ബുന്ധിമുട്ടിച്ചിരുന്ന രോഗാവസ്ഥയെ വെല്ലുവിളിച്ചു കൊണ്ടാണ് അദ്ദേഹം കലാപ്രവര്‍ത്തനത്തില്‍ വ്യാപരിച്ചിരുന്നത്. വിധു ഭാര്യയും, നന്ദിനിയും അര്‍ജ്ജുനും മക്കളുമാണ്. മ്യതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications