പ്രശസ്ത സീരിയൽ താരം ശബരീനാഥ് അന്തരിച്ചു, മരണം തിരുവനന്തപുരത്തെ ആശുപത്രിയിൽ
തിരുവനന്തപുരം: മലയാളത്തിലെ ശ്രദ്ധേയനായ നടന്‍ ശബരീനാഥ് അന്തരിച്ചു. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശബരീനാഥ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ശബരീനാഥിന് 43 വയസ്സായിരുന്നു. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ് ശബരീനാഥ്.
തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ വെച്ചാണ് ശബരീനാഥന്റെ മരണം സംഭവിച്ചിരിക്കുന്നത്. മലയാളത്തില്‍ നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുളള താരമാണ് ശബരീനാഥ്. പാടാത്ത പൈങ്കിളിയിലും സ്വാമി അയ്യപ്പനിലും അടക്കം നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

പാടാത്ത പൈങ്കിളി അടക്കമുളള സീരിയലുകളില്‍ ശബരീനാഥ് അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ടെലിവിഷന്‍ പ്രേക്ഷകരെ വേദനയിലാഴ്ത്തിക്കൊണ്ടുളള ശബരീനാഥന്റെ വിടപറയല്‍. അഭിനയം കൂടാതെ നിര്‍മ്മാതാവ് കൂടിയാണ് ശബരീനാഥ്. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിര്‍മ്മാതാവ് കൂടി ആയിരുന്നു ശബരീനാഥ്.












Click it and Unblock the Notifications