Get Updates
Get notified of breaking news, exclusive insights, and must-see stories!

അകത്തായപ്പോൾ ദിലീപേട്ടൻ പാവാടാ.. പുറത്തെത്തിയപ്പോൾ ആരാധകർക്ക് ദിലീപിനെ വേണ്ടേ? കാരണം ഇതാണ്

കൊച്ചി: അച്ഛന്‍ പത്മനാഭ പിള്ളയുടെ ശ്രാദ്ധ കര്‍മ്മം നിര്‍വ്വഹിക്കുന്നതിനായി ദിലീപിന് കോടതി അനുവദിച്ചത് വെറും രണ്ട് മണിക്കൂറുകള്‍ മാത്രമാണ്. ഈ രണ്ട് മണിക്കൂര്‍ പോലീസായിരുന്നു ത്രിശങ്കുവില്‍. കാരണം ദിലീപ് ഫാന്‍സ് ശക്തിപ്രകടനം നടത്താന്‍ സാധ്യതയുണ്ട് എന്നായിരുന്നു രഹസ്യ വിവരം. പക്ഷേ ഒന്നും സംഭവിച്ചില്ല. ദിലീപിനുള്ള പിന്തുണ പിന്‍വലിച്ചത് കൊണ്ടല്ല ആരാധകര്‍ എത്താതിരുന്നത്. അതിന് കാരണമുണ്ട്.

പിന്തുണയ്ക്ക് കുറവില്ല

പിന്തുണയ്ക്ക് കുറവില്ല

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് എങ്കിലും ദിലീപിന്റെ ആരാധകര്‍ക്ക് കുറവൊന്നുമില്ല. സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലുമെല്ലാം ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ സജീവമാണ്.

തെരുവിലെത്തിയ ഫാൻസ്

തെരുവിലെത്തിയ ഫാൻസ്

ദിലീപിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഫാന്‍സുകാര്‍ പ്ലക്കാര്‍ഡും പിടിച്ച് തെരുവിലിറങ്ങിയത് കേരളം കണ്ടതാണ്. ദിലീപ് നിരപരാധിയാണ് എന്നാണ് ഫാന്‍സുകാരുടെ ഉറച്ച വിശ്വാസം.

പുറത്തിറങ്ങാൻ തന്ത്രമോ

പുറത്തിറങ്ങാൻ തന്ത്രമോ

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് അച്ഛന്റെ ശ്രാദ്ധമെന്ന കാരണം ചൂണ്ടിക്കാട്ടി ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചത്. ഇത് പുറത്തിറങ്ങാനുള്ള താരത്തിന്റെ തന്ത്രമായും വ്യാഖ്യാനിക്കപ്പെട്ടു

പോലീസ് ഭയന്നത്

പോലീസ് ഭയന്നത്

ദിലീപ് പുറത്തിറങ്ങുന്ന രണ്ട് മണിക്കൂറുകളില്‍ നിര്‍ണായക നീക്കങ്ങള്‍ എന്തെങ്കിലുമൊക്കെ നടക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. ദിലീപിന് പിന്തുണയുമായി ഫാന്‍സ് സംഘടിച്ചെത്തുമെന്ന് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കപ്പെടുമെന്നും പോലീസ് കരുതി

എല്ലാം സമാധാനപരം

എല്ലാം സമാധാനപരം

എന്നാല്‍ ആ രണ്ട് മണിക്കൂര്‍ തികച്ചും സമാധാനപരമായിരുന്നു. ഫാന്‍സുകാര്‍ പിന്തുണയുമായി എത്തിയില്ല എന്ന് മാത്രമല്ല, സിനിമാ പ്രവര്‍ത്തകരും സഹപ്രവര്‍ത്തകനെ കാണാനായി ആലുവയിലെ വീട്ടിലെത്തിയില്ല

ആരാധകർക്ക് നിർദേശം

ആരാധകർക്ക് നിർദേശം

ദിലീപ് പുറത്തിറങ്ങിയ നേരത്ത് പിന്തുണയുമായി സംഘടിച്ച് എത്തരുതെന്ന് ആരാധകര്‍ക്ക് ഫാന്‍സ് അസോസിയേഷന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. മുന്‍ അനുഭവം തന്നെയാണ് കാരണം

ജാമ്യം നിഷേധിക്കാൻ കാരണം

ജാമ്യം നിഷേധിക്കാൻ കാരണം

നേരത്തെ ദിലീപ് അറസ്റ്റിലായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ദിലീപ് ആരാധകര്‍ താരത്തിന് അനുകൂലമായി വന്‍ പ്രചാരണം നടത്തിയിരുന്നു. ഇതാകട്ടെ ദിലീപിന് ജാമ്യം നിഷേധിക്കാന്‍ ഉള്ള ഒരു കാരണമാവുകയും ചെയ്തു

ജാമ്യത്തെ ബാധിക്കും

ജാമ്യത്തെ ബാധിക്കും

രണ്ട് വട്ടം ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ദിലീപ് വീണ്ടും അങ്കമാലി കോടതിയെ ജാമ്യത്തിനായി സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഈ സമയത്ത ഫാന്‍സ് സംഘടിച്ചെത്തി പ്രതിഷേധിക്കുന്നത് താരത്തിന്റെ ജാമ്യസാധ്യതകളെ ബാധിച്ചേക്കുമെന്ന് ഫാന്‍സ് അസ്സോസ്സിയേഷന്‍ തിരിച്ചറിയുന്നു.

താരസന്ദർശനം പാര

താരസന്ദർശനം പാര

ദിലീപിനെ കാണാൻ സിനിമാതാരങ്ങളുടെ വലിയ നിര ജയിലിലെത്തിയത് താരത്തിന് കുരുക്കായിരിക്കുകയാണ്. ജയിലില്‍ കിടന്ന് കൊണ്ട് തന്നെ സിനിമാക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ ദിലീപിന് കഴിയുമെങ്കില്‍ ജാമ്യം ലഭിച്ചാലുള്ള അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളൂ. ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയില്‍ പോകാനിരിക്കെ ഈ സമയത്തുള്ള താരങ്ങളുടെ സന്ദര്‍ശനം ബൂമറാംഗ് ആവുകയാണ്

ദിലീപിന് ഗുണകരമല്ല

ദിലീപിന് ഗുണകരമല്ല

ഇത് അടുത്ത തവണ പ്രോസിക്യൂഷന് ശക്തമായ വാദമുഖമായി കോടതിയില്‍ ഉയര്‍ത്താവുന്നതാണ്. ജനപ്രതിനിധി അടക്കമുള്ളവരാണ് ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നതെന്ന് ഓര്‍ക്കണം. വ്യക്തിപരമായോ നിയമപരമായോ ദിലീപിനിത് ഗുണം ചെയ്യില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കാവ്യ വന്നതും പണി തന്നെ

കാവ്യ വന്നതും പണി തന്നെ

സിനിമാക്കാരുടെ സന്ദര്‍ശനം വിവാദമാകുന്നതിനിടെ നാദിര്‍ഷായ്ക്കും ഭാര്യ കാവ്യാ മാധവനും ദിലീപിനെ കാണാന്‍ അനുമതി നല്‍കിയതും ചോദ്യം ചെയ്യപ്പെടുകയാണ്. നടിയെ ആക്രമിച്ച കേസില്‍ സംശയമുനയിലുള്ളവരാണ് നാദിര്‍ഷയും കാവ്യാ മാധവനും എന്നത് തന്നെയാണ് കാരണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+