മമ്മൂട്ടി ഫാന്‍സ് അസ്സോ. പ്രസിഡന്റ് മോഷ്ടാവ്

പകല്‍ ഫാന്‍സ് അസ്സോസിയേഷന്‍ പ്രവര്‍ത്തനവും രാത്രിയില്‍ മോഷണവും- അതായിരുന്നു രാജ് ബാബുവിന്റെ രീതി. പല തവണ രാത്രി സമയങ്ങളില്‍ പോലീസ് ഇയാളെ പിടികൂടിയിട്ടുണ്ടെങ്കിലും ഫാന്‍സ് അസോസിയേഷന്റെ പേര് പറഞ്ഞ് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
ഷാഡോ പോലീസ് ആണ് ഈ പകല്‍ മാന്യനെ പിടികൂടിയത്. മോഷണക്കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ സിറ്റി പോലീസ് കമ്മീഷണറാണ് ഷാഡോ പോലീസിനെ വിന്യസിച്ചത്.
കുറേ വര്‍ഷങ്ങളായി ഇയാള്‍ മോഷണം തൊഴിലാക്കി നടക്കുകയാണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. നഗരം കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. ഇതിന് ആരുടേയും സഹായം സ്വീകരിച്ചിരുന്നില്ല. പല സ്ഥലങ്ങളില്‍ വീടുവാടകക്കെടുത്തായിരുന്നു താമസം.
1993 ല്‍ ആണ് ആദ്യമായി ഇയാള്‍ പോലീസിന്റെ പിടിയില്‍ പെടുന്നതത്രെ. മോഷണ കേസിലായിരുന്നു അന്നും പിടിയിലായത്. എന്നാല്‍ പിന്നീട് ഇതുവരെ ഒരു തവണ പോലും രാജ് ബാബു പിടിക്കപ്പെട്ടിട്ടില്ല.
സൂപ്പര്‍ താരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഫാന്‍സ് അസ്സോസിയേഷന്‍കാര്‍. ജില്ലാ സംസ്ഥാന നേതാക്കളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്തായാലും രാജ് ബാബു പിടിയിലായതോടെ ഇനി തങ്ങളുടെ ഫാന്‍സ് കാരെ പോലും താരങ്ങള്‍ സംശയത്തോടെയേ നോക്കൂ എന്നാണ് അടക്കം പറച്ചിലുകള്‍.












Click it and Unblock the Notifications