കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''ഫെമിനിച്ചി പാറൂന്റെ സപ്പോർട്ട് ശ്രീജിത്തിന് വേണ്ട''! പാർവ്വതിയെ വിടാതെ ആക്രമിച്ച് ഫാൻസ്..

Google Oneindia Malayalam News

Recommended Video

cmsvideo
' ഫെമിനിച്ചിയുടെ സപ്പോർട്ട് ശ്രീജിത്തിന് വേണ്ട ' | Oneindia Malayalam

കോഴിക്കോട്: മമ്മൂട്ടിച്ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ കടുത്ത സോഷ്യല്‍ മീഡിയ ആക്രമണത്തിന് വിധേയയായ നടി പാര്‍വ്വതിയെ ഫാന്‍സ് ഇനിയും വെറുതെ വിട്ടിട്ടില്ല. എകെജിയെ അധിക്ഷേപിച്ച് വിടി ബല്‍റാം രംഗത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ ആക്രമണത്തിന്റെ ഫോക്കസ് എംഎല്‍എയിലേക്ക് മാറിയിരുന്നു. ഇപ്പോഴിതാ തിരുവനന്തപുരത്ത് സമരം നടത്തുന്ന ശ്രീജിത്തിനെ പിന്തുണച്ച് രംഗത്ത് വന്ന പാര്‍വ്വതിക്ക് നേരെ ഫാന്‍സ് വീണ്ടും ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ്. ശ്രീജിത്തിനൊപ്പമെന്ന പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തെറിപ്പൂരമാണ്.

നടിയെ ആക്രമിച്ച കേസിൽ പോലീസിനെ വെട്ടിലാക്കി ദിലീപിന്റെ പുതിയ നീക്കം.. വീണ്ടും കോടതിയിലേക്ക്..നടിയെ ആക്രമിച്ച കേസിൽ പോലീസിനെ വെട്ടിലാക്കി ദിലീപിന്റെ പുതിയ നീക്കം.. വീണ്ടും കോടതിയിലേക്ക്..

പാർവ്വതിയുടെ പിന്തുണ

പാർവ്വതിയുടെ പിന്തുണ

പാർവ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടിൽ നിർത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളിൽ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്.

പിന്തുണയ്ക്കും പൊങ്കാല

പിന്തുണയ്ക്കും പൊങ്കാല

നമ്മളിൽ പലരും ചൂണ്ടാൻ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങൾ. സ്നേഹം. ബഹുമാനം. ഐക്യം എന്നായിരുന്നു പാർവ്വതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്. പിന്നാലെ പൊങ്കാലയും തുടങ്ങി. സിനിമയില്‍ സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്നതിന് എതിരെയാണ് കസബയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി പാര്‍വ്വതി വിമര്‍ശിച്ചത്. എന്നാല്‍ പാര്‍വ്വതിയുടെ വാക്കുകള്‍ മമ്മൂട്ടിക്കെതിരെയാണെന്ന തരത്തില്‍ വളച്ചൊടിക്കപ്പെടുകയും നടിയെ ക്രൂരമായ സോഷ്യല്‍ മീഡിയ ആക്രമണത്തിന് വിധേയയാക്കുകയും ചെയ്തു. പച്ചത്തെറിയും സ്ലട്ട് ഷെയിമിംഗും അടക്കമാണ് പാര്‍വ്വതിക്കെതിരെ നടന്നത്.

പ്രമുഖയ്ക്ക് മാത്രം നീതിയെന്ന്

പ്രമുഖയ്ക്ക് മാത്രം നീതിയെന്ന്

പാര്‍വ്വതിയുടെ പരാതിയില്‍ ഉടനെ തന്നെ രണ്ട് പേരുടെ അറസ്റ്റ് നടന്നതും ശ്രീജിത്ത് 765 ദിവസമായി തെരുവില്‍ നീതിക്ക് വേണ്ടി കിടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗത്തിന്റെ ആക്രമണം. അവനും അവളും ഒരേ നാട്ടിൽ നീതി തേടിയവർ.... അവൾ വീട്ടിലിരുന്നു പോപ്കോൺ തിന്നു നീതിതേടിയപ്പോൾ ഭരണ കൂടം ഉണർന്നു പ്രവർത്തിച്ചു. എന്നാൽ അവൻ തെരുവിൽ പട്ടിണികിടന്ന് നീതിതേടിയപ്പോൾ ഭരണകൂടം ഉറക്കം നടിച്ചു. ഇതാണ് സാധാരണക്കാരും പ്രമുഖരും തമ്മിലുള്ള വെത്യാസം എന്നാണ് ഒരാളുടെ പ്രതികരണം.

ഫെമിനിച്ചിയുടെ പിന്തുണ വേണ്ടെന്ന്

ഫെമിനിച്ചിയുടെ പിന്തുണ വേണ്ടെന്ന്

മാന്യമായ പ്രതികരണങ്ങൾ എന്നത്തേയും പോലെ തുലോ കുറവാണ്. വാവ് ഇപ്പോൾ ഉള്ളവരുടെ സപ്പോർട്ട് ഇല്ലാതാക്കാനുള്ള ഫെമിനിച്ചിയുടെ സൈക്കിളോടിക്കൽ മൂവ് ... എന്റെ പൊന്നോ ആ പയ്യനെ വിട്ടേക്ക് ... നിന്റെ ഒരു പുല്ലും വേണ്ട . ഓട് ഫാറൂ പോപ്‌കോണും തിന്നോണ്ട് എന്ന തരത്തിലാണ് ഫാൻസ് നിലവാരം കാണിക്കുന്നത്. ശ്രീജിത്തിനു നീതി നിഷേധിക്കപ്പെട്ടു അതുകൊണ്ട് പ്രമുഖർക്കും നിഷേധിക്കപെടണം എന്നുണ്ടോ എന്ന് മറുചോദ്യം ചോദിക്കുന്നവരുമുണ്ട്.

ഡിസ് ലൈക്ക് വാങ്ങിക്കൊടുക്കരുത്

ഡിസ് ലൈക്ക് വാങ്ങിക്കൊടുക്കരുത്

നീ അവിടെ പോപ്‌കോൺ തിന്നു കണ്ടിരുന്നാൽ മതി.. ശ്രീജിത്തിന് സപ്പോർട്ട്, നീതി ഇതെല്ലാം കൊടുക്കാൻ ഇവിടെ ആള് വേറെ ഉണ്ട് എന്നും ദൈവത്തെ ഓർത്ത് സപ്പോർട്ട് ചെയ്യല്ല് ചേച്ചി. നിങ്ങടെ പാട്ടിനു ഡിസ്‌ലൈക് കിട്ടിയ പോലെ ആ പാവത്തിന്റെ ലൈഫിൽ ഡിസ്‌ലൈക് വാങ്ങി കൊടുക്കല്ല്. കാരണം.എല്ലാർക്കും നിങ്ങളോട് ഭയങ്കര സ്നേഹമാണ്... അവൻ ജീവിച്ചു പോട്ട്... എന്നും കമന്റുകളുണ്ട്.

ഹീനമായ സൈബർ ആക്രമണം

ഹീനമായ സൈബർ ആക്രമണം

കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ പാർവ്വതിക്കെതിരെ ഹീനമായ ആക്രമണമാണ് സോഷ്യൽ മീഡിയയിലെ ഫാൻസുകാർ അഴിച്ച് വിട്ടിരുന്നത്. പാർവ്വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയിലെ ഗാനത്തിന് നേരെ വൻ ഡിസ് ലൈക്ക് ക്യാംപെയ്ൻ നടന്നു. പാർവ്വതിയുടെ സുഹൃത്ത് കൂടിയായ റിമ കല്ലിങ്കലിന്റെ ഭർത്താവ് ആഷിഖ് അബുവിന്റെ സിനിമയ്ക്ക് നേരെ വരെ ആ ആക്രമണം നീണ്ടു. പാർവ്വതി കസബയെക്കുറിച്ച് പറഞ്ഞപ്പോൾ റിമ ചിരിച്ചു എന്നതായിരുന്നു ന്യായം.

ഡബ്ല്യൂസിസിക്കും ആക്രമണം

ഡബ്ല്യൂസിസിക്കും ആക്രമണം

തന്റെ പേരിൽ തെറിവിളിക്കുന്നവരെ തള്ളിപ്പറഞ്ഞ് മമ്മൂട്ടി തന്നെ രംഗത്ത് വന്നിട്ട് പോലും ഫാൻസ് ആക്രമണം തുടർന്നു. മമ്മൂട്ടി ഫാൻസിനൊപ്പം ദിലീപ് അടക്കമുള്ളവരുടെ അനുകൂലികളും മുന്നിലുണ്ടായിരുന്നു പാർവ്വതിയെ തെറിപറയാൻ. എന്നാൽ പാർവ്വതി നിലപാടിൽ ഉറച്ച് തന്നെ നിന്നു. തീർന്നില്ല, മമ്മൂട്ടിയെ വിമർശിക്കുന്ന ലേഖനം ഷെയർ ചെയ്തതിന് വിമൻ ഇൻ സിനിമ കലക്ടീവും സംഘടിതമായി ആക്രമിക്കപ്പെട്ടു.

പിന്തുണച്ച് പാർവ്വതി

പാർവ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

താരങ്ങളുടെ പിന്തുണ

താരങ്ങളുടെ പിന്തുണ

പൃഥ്വിരാജ്, നിവിൻ പോളി, ടൊവിനോ തോമസ് എന്നിവരടക്കമുള്ളവരും ശ്രീജിത്തിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.നീ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് ആധുനിക കാലത്തിന്റെ മനുഷ്യത്വമാണെന്നും നീ അര്‍ഹിക്കുന്ന നീതി നിനക്ക് ലഭിക്കട്ടെയെന്നും പൃഥ്വി ഫേസ്ബുക്തിൽ കുറിച്ചു. നീ ഇത് ചെയ്യുന്നത് നിനക്ക് വേണ്ടിയും നിന്റെ കുടുംബത്തിന് വേണ്ടിയും നിന്റെ സഹോദരന് വേണ്ടിയുമാണെങ്കിലും വരും തലമുറയ്ക്ക് നിങ്ങളൊരു പ്രതീക്ഷയാണെന്ന് പൃഥ്വിരാജ് പറഞ്ഞു.

English summary
Fans' Cyber Attack against actress Parvathy again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X