കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് ജാമ്യം കിട്ടാൻ മഹാജാമ്യ സമ്മേളനം.. ഉപകാരം ചെയ്തില്ലെങ്കിലും ദിലീപിനെ ഉപദ്രവിക്കരുത്...

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ടത് മുതല്‍ അറസ്റ്റിലായതിന് ശേഷവും ദിലീപ് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ആക്രമിക്കപ്പെടുകയാണ്. ഒരു ഭാഗത്ത് ആക്രമണം നടക്കുമ്പോള്‍ മറുഭാഗത്ത് പ്രതിരോധവും മുറയ്ക്ക് നടക്കുന്നു. ദിലീപ് ഓണ്‍ലൈന്‍ അടക്കമുള്ള ഫേസ്ബുക്ക് പേജുകളാണ് താരത്തിന് വേണ്ടി പോരടിക്കുന്നത്.

അതിനിടെ ദിലീപിന് നീതി ലഭിക്കാന്‍ വേണ്ടി ഹൈക്കോടതിയിലേക്ക് ഒരു കൂട്ടര്‍ മാര്‍ച്ചിനും ആഹ്വാനം ചെയ്യുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ എന്താണിതിന്റെ സത്യാവസ്ഥ ?

മഹാജാമ്യ സമ്മേളനം

മഹാജാമ്യ സമ്മേളനം

ദിലീപിന്റെ നാലാമത്തെ ജാമ്യഹര്‍ജി അങ്കമാലി കോടതി തള്ളിയതോട് കൂടി നടന്‍ ഹൈക്കോടതിയെ വീണ്ടും സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്കില്‍ മഹാജാമ്യ സമ്മേളനത്തിന് ആഹ്വാനം പ്രത്യക്ഷപ്പെട്ടത്.

 ഹൈക്കോടതി മാർച്ച്

ഹൈക്കോടതി മാർച്ച്

ഡാങ്ക് മീംസ് മലയാളം എന്ന ഗ്രൂപ്പാണ് സമ്മേളനം വിളിച്ച് കൂട്ടുന്നതായി പ്രചാരണം നടക്കുന്നത്. ഹൈക്കോടതി പരിസരത്ത് സംഘടിച്ച് പ്രതിഷേധിക്കാനാണ് ആഹ്വാനം നടത്തിയത്.

ട്രോളെന്ന് സംശയം

ട്രോളെന്ന് സംശയം

ജസ്റ്റിസ് ഫോര്‍ ജനപ്രിയന്‍ എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്. എന്നാലിത് ദിലീപ് ആരാധകരെ നൈസായിട്ടൊന്ന് ട്രോളിയതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. കാരണം അങ്ങനെ ഒരു മാർച്ച് ഇതുവരെ നടന്നിട്ടില്ല.

ആരാധകർക്ക് പങ്കില്ല

ആരാധകർക്ക് പങ്കില്ല

ദിലീപ് ആരാധകര്‍ ഇത്തരമൊരു നീക്കത്തിന് ഉദ്ദേശിച്ചിട്ടില്ല എന്നാണ് ദിലീപ് ഫാന്‍സ് അസ്സോസ്സിയേഷന്‍ ചെയര്‍മാര്‍ റിയാസ് ഖാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്കിലാണ് റിയാസിന്റെ പ്രതികരണം.

ഇത് ദിലീപ് ഫാൻസിന്റേത് അല്ല

ഇത് ദിലീപ് ഫാൻസിന്റേത് അല്ല

റിയാസിന്റെ പോസ്റ്റ് ഇങ്ങനെയാണ്. ഏതോ കുറെപേര് ദിലീപേട്ടന് നീതി ലഭിക്കണം എന്ന് പറഞ്ഞു ബഹുമാനപെട്ട ഹൈകോടതിയിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കുന്നുണ്ട്. ആദ്യമേ തന്നെ പറയട്ടെ, ഈ ഒരു പരിപാടി ദിലീപ് ഫാൻസ്‌ സംഘടിപ്പിക്കുന്നതല്ല.

നീതി ലഭിക്കും

നീതി ലഭിക്കും

ദിലീപ് ഫാൻസുമായി ഈ ഒരു പരിപാടിക്കു യാതൊരു ബന്ധവുമില്ല. ദിലീപേട്ടന് സത്യത്തിന്റെ മാർഗത്തിൽ നിന്നും തന്നെ നീതി ലഭിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ബഹുമാനപെട്ട നീതിപീഠത്തിൽ 100% വിശ്വാസം ഞങ്ങൾക്കുണ്ട്.

ദിലീപിനെ ദ്രോഹിക്കരുത്

ദിലീപിനെ ദ്രോഹിക്കരുത്

ഇങ്ങനെ ഒരു പരിപാടി ആരേലും സംഘടിപ്പിച്ചു കൊണ്ട് കോടതിയെ പ്രകോപിപ്പിക്കുരുതെന്നും ദിലീപ് ആരാധകർ പറയുന്നു. ഇത്തരം പരിപാടികളിലൂടെ ദിലീപേട്ടനെ ദ്രോഹിക്കുകയും ചെയ്യല്ലേ എന്നും റിയാസ് ഖാൻ ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിക്കുന്നു.

ജനപ്രീതി തിരികെ പിടിക്കാൻ

ജനപ്രീതി തിരികെ പിടിക്കാൻ

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെ ഇടിഞ്ഞ ജനപ്രിയന്റെ ജനപ്രീതി തിരിച്ച് പിടിക്കാൻ ഫാൻസുകാർ വല്ലാതെ പാടുപെടുന്നുണ്ട്. ദിലീപിന് വേണ്ടി ആരാധകർ ക്ഷേത്രങ്ങളിൽ പൂജയും വഴിപാടുകളും വരെ നടത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.

വെളിപ്പെടുത്തൽ ആസൂത്രിതം

വെളിപ്പെടുത്തൽ ആസൂത്രിതം

ദിലീപിനെ നടിയുടെ കേസിൽ കുടുക്കിയതാണ് എന്നാണ് ആരാധകരുടെ ആരോപണം. പ്രതി പൾസർ സുനി നടത്തുന്ന വെളിപ്പെടുത്തലുകൾ ആസൂത്രിതമാണെന്നും അവ ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരാധകർ ആരോപിക്കുന്നു.

ജാമ്യത്തിന് വഴി അടയുന്നു

ജാമ്യത്തിന് വഴി അടയുന്നു

നാലാം തവണയും ജാമ്യാപേക്ഷ തള്ളിയതോടെ ദിലീപിന് മുന്നിൽ ജാമ്യം നേടി പുറത്തിറങ്ങാനുള്ള പ്രതീക്ഷകളെല്ലാം അടയുകയാണ്. അഞ്ചാമത്തെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഹൈക്കോടതി വിമർശനം ഉന്നയിച്ചത് ദിലീപിന്റെ ജാമ്യ പ്രതീക്ഷകൾക്ക് മേലെ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.

English summary
Dileep fans denies move for High court march for Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X