കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതക്ക് ഫേസ്ബുക്കില്‍ ഫാന്‍സ് പേജുകളേറെ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സിനിമ താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും മാത്രം മതിയോ ഫേസ്ബുക്കിലെ ഫാന്‍സ് പേജ്. കേരളത്തില്‍ അടുത്ത കാലത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട സ്ത്രീ നാമങ്ങളില്‍ ഒന്നായ സരിതക്കും വേണ്ടേ ഒരു ഫേസ്ബുക്ക് ഫാന്‍സ് പേജ്.

അങ്ങനെ ഒരു പേജ് ഇല്ലെന്ന് കരുതി ആരും ദു;ഖിക്കണ്ട. സരിതയുടെ പേരില്‍ ഇപ്പോള്‍ തന്നെ നിരവധി പേജുകള്‍ ഫേസ്ബുക്കില്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

Saritha FB

സരിതയുടെ പേരില്‍ ഉള്ള പേജുകള്‍ കൂടാതെ സരിത നായര്‍ ഫാന്‍സ് പേജുകളും കമ്യൂണിറ്റികളും ഫേസ്ബുക്കില്‍ സജീവമാണ്. സരിത എസ് നായര്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ പേജും ഗ്രൂപ്പും ഒക്കെയുണ്ട് ഫേസ്ബുക്കില്‍.

ചില പേജുകളില്‍ സരിതയെ പബ്ലിക് ഫിഗര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചിലതില്‍ ആര്‍ട്ടിസ്റ്റ് എന്നും. ചിലര്‍ ന്യൂസ് പേഴ്‌സണാലിറ്റി എന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

സോളാര്‍ തട്ടിപ്പ് പുറത്തായതിന് ശേഷം മലയാളികളുടെ ഫേസ്ബുക്ക് ചര്‍ച്ചകളില്‍ ഏറ്റവും ഉയര്‍ന്ന കേട്ട പേരാണ് സരിതയുടേത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സരിതയുടെ പേരില്‍ തുടങ്ങിയ പേജോ, ഫാന്‍സ് പേജോ ഒന്നും ലൈക്ക് ചെയ്യാന്‍ തയ്യാറായി അധികമാരും എത്തിയിട്ടില്ല എന്നതാണ് സത്യം.

English summary
Fans pages for Saritha S Nair in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X