കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ ഫാന്‍സുകാര്‍ വളഞ്ഞിട്ട് തെറിവിളിച്ചുവെന്ന് അപര്‍ണ പ്രശാന്തി...

Google Oneindia Malayalam News

കോഴിക്കോട്: ആര്‍ക്കും സിനിമയെടുക്കാവുന്ന രീതിയില്‍ സാങ്കേതിക വിദ്യ വളര്‍ന്നതുപോലെ ആരെയും സിനിമാനിരൂപകനാക്കുന്നതാണ് സമൂഹമാധ്യമങ്ങളെന്ന് പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപണ്‍ ഫോറം അഭിപ്രായപ്പെട്ടു. ഏത് കാഴ്ചക്കാരനും സ്വന്തം അഭിപ്രായം രേപ്പെടുത്താന്‍ കഴിയുന്നുവെതാണ് സാമൂഹ്യ മാധ്യമ സിനിമാനിരൂപണത്തിന്റെ ഫലം.

പ്രത്യയശാസ്ത്ര ഭാരമില്ലാതെ എഴുതാന്‍ കഴിയുന്നു. ഉടന്‍ പ്രതികരണങ്ങള്‍ക്കും അവസരമുണ്ട്. സിനിമയെ പറ്റി പഠിക്കുന്നവര്‍ക്ക് സഹായകമായ നിരൂപണങ്ങള്‍ ഉണ്ടായെങ്കില്‍ ഇന്ന് ഗൗരവതരമായ നിരൂപണങ്ങള്‍ ഉണ്ടാവുന്നില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ പെയ്ഡ് നിരൂപകര്‍ ഏറെയാണ്. സിനിമ ഇറങ്ങിയ ആദ്യ ആഴ്ചത്തെ സാമൂഹ്യ മാധ്യമ പ്രതികരണങ്ങളെ വിശ്വസിക്കാനാവില്ലെന്നും 'നവമാധ്യമങ്ങളുടെ കാലത്തെ ചലച്ചിത്രനിരൂപണം’ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

aparna

ക്യാമറകള്‍ കളിക്കോപ്പായി ഉപയോഗിക്കപ്പെടുന്ന ഡിജിറ്റല്‍ ഡെമോക്രസിയുടെ കാലത്ത് സാങ്കേതിക സംവിധാനങ്ങളുടെ സൗകര്യത്തില്‍ ആര്‍ക്കും ചലച്ചിത്രകാരനാവാന്‍ കഴിയുന്നതുപോലെ ആര്‍ക്കും നിരൂപകനാവാനും കഴിയുന്നുവെന്ന് ചലച്ചിത്രനിരൂപകനും മോഡറേറ്ററുമായ പി.കെ ഗണേശന്‍ അഭിപ്രായപ്പെട്ടു. സൈദ്ധാന്തികതയുടെ പിന്‍ബലമോ അക്കാദമികമായ അച്ചടക്കമോ ആവശ്യമില്ലാത്ത തുറന്ന അഭിപ്രായപ്രകടനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ നിരൂപണങ്ങളുടെ പൊതുസ്വഭാവമെന്ന് നിരൂപക അപര്‍ണ പ്രശാന്തി പറഞ്ഞു. ഇവിടെ നിരൂപണം ജനാധിപത്യപരമാണ്. വര്‍ഗ, വര്‍ണ വിവേചനങ്ങളില്ല. സോഷ്യല്‍ മീഡിയയില്‍ എഴുതുന്നതിന് പ്രത്യേക ഭാഷയോ വിദ്യാഭ്യാസ യോഗ്യതയോ അനുഭവജ്ഞാനമോ ആവശ്യമില്ല. എഴുതിത്തുടങ്ങിയ കാലത്ത് പലവിധത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കടുത്ത ഭാഷയിലുള്ള തെറിവിളികള്‍ തന്നെയും കുടുംബത്തയും ഫാന്‍സ് അസോസിയേഷനുകള്‍ വിളിച്ചിട്ടുണ്ട്. പക്വതയില്ലാത്ത പ്രായത്തില്‍ ഇത്തരം അധിക്ഷേപങ്ങളെ നിയമപരമായി നേരിട്ടിരുന്നു. എന്നാലിന്ന് ഇത്തരം പ്രവണതകള്‍ക്ക് ചെവികൊടുക്കുന്നില്ല എന്നും അവര്‍ പറഞ്ഞു.

സിനിമയെ പ്രമോട്ട് ചെയ്യാന്‍ സോഷ്യല്‍ മീഡിയയെയാണ് കച്ചവട സിനിമ ആശ്രയിക്കുന്നതെന്ന് കവിയും ചലച്ചിത്ര നിരൂപകനുമായ ശൈലന്‍ അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയിലെ വളര്‍ച്ച ഇന്ന് നിരൂപണങ്ങളെ കൂടുതല്‍ പേരില്‍ എത്തിക്കുന്നവെന്നും ശൈലന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇതുവരെ തെറിയനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ അഭിപ്രായം പറയുന്നതിനെ അംഗീകരിക്കാത്ത സമൂഹമാണിത്. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ എഴുതുന്ന സ്ത്രീകള്‍ വ്യാപകമായി അധിക്ഷേപിക്കപ്പെടുന്നതെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ടി.വി സുനീത പറഞ്ഞു. സ്ത്രീകളുടെ അഭിപ്രായത്തെ ആശയം കൊണ്ടല്ല അവരുടെ ലിംഗപദവിയെയും ശരീരത്തെയും ലക്ഷ്യംവെച്ചുകൊണ്ടാണ് പലരും നേരിടുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നവമാധ്യമങ്ങളുടെ കാലത്ത് നല്ല നിരൂപകരെ തേടി പ്രേക്ഷകര്‍ ഓണ്‍ലൈനിലത്തെുന്നുവെന്ന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു നേടിയ സംവിധായകന്‍ രാഹുല്‍ രജി നായര്‍ പറഞ്ഞു. അന്‍വര്‍ അബ്ദുള്ള, കെ.ജെ സിജു തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ബലാത്സംഗം നടന്നിട്ടില്ലെങ്കിൽ ഇരയ്ക്ക് ശിക്ഷ വിധിക്കട്ടെ.. പുതിയ വാദങ്ങളുമായി സംഗീത ലക്ഷ്മണബലാത്സംഗം നടന്നിട്ടില്ലെങ്കിൽ ഇരയ്ക്ക് ശിക്ഷ വിധിക്കട്ടെ.. പുതിയ വാദങ്ങളുമായി സംഗീത ലക്ഷ്മണ

വയല്‍കിളികള്‍ക്ക് നേരെയുള്ള തീക്കളി ലോംഗ് മാര്‍ച്ചിനെ ആഘോഷിച്ചവരുടെ ഭരണകൂട ഭീകരത: മുസ്‌ലിം ലീഗ്‌വയല്‍കിളികള്‍ക്ക് നേരെയുള്ള തീക്കളി ലോംഗ് മാര്‍ച്ചിനെ ആഘോഷിച്ചവരുടെ ഭരണകൂട ഭീകരത: മുസ്‌ലിം ലീഗ്‌

English summary
Fans scolded in bad words; Aparna Prasanthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X