കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് കോളേജ് അധ്യാപകനെതിരായ കേസ്: മുസ്‌ലിം സംഘടനകള്‍ക്കൊപ്പം ദളിത് മുന്നണിയും പ്രതിഷേധിക്കുന്നു

Google Oneindia Malayalam News

കോഴിക്കോട്: മതപ്രഭാഷണ ചടങ്ങിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഫാറൂഖ് കോളേജ് അധ്യാപകനെതിരെ കേസെടുത്തതില്‍ മുസ്ലിം സംഘടനകളുടെ പ്രതിഷേധം വ്യാപകമാവുന്നു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ചയും പ്രകടനങ്ങള്‍ തുടര്‍ന്നു. ഫാറൂഖ് കോളേജ് ക്യാംപസിനു മുന്നില്‍ എസ്.കെഎസ്എസ്എഫ് ഫറോക്ക് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംരക്ഷണവലയം തീര്‍ത്തു. സോളിഡാരിറ്റി പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാത്രി ക്യാംപസിന് മുന്നില്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു.

ഐഎസ്എം സംസ്ഥാന സമിതി കോഴിക്കോട്ട രണ്ടിടങ്ങളിലായി റാലിയും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. നൂറുക്കണക്കിന് യുവാക്കള്‍ അണിനിരന്ന റാലി കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നിന്നാരംഭിച്ച് പാളയം, പുതിയ ബസ്സ്റ്റാന്റ്, മാവൂര്‍ റോഡ് വഴി മാനാഞ്ചിറ കിഡ്‌സ കോര്‍ണറില്‍ സമാപിച്ചു. തുടര്‍ന്ന് നട പ്രതിഷേധ സദസ്സ് ഒ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

 ism

പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ഭരണകൂടനീക്കം എന്തു വില കൊടുത്തും ചെറുത്തുതോല്‍പിക്കണമന്നും മതേതര മനസ്സുകളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ഗൂഢനീക്കങ്ങളെ സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്മണ്ട, ശുക്കൂര്‍ കോണിക്കല്‍, നസീര്‍ ചെറുവാടി, സി.അബ്ദുല്‍ലത്തീഫ് മാസ്റ്റര്‍, യൂനുസ് നരിക്കുനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അധ്യാപകന്‍ ജൗഹര്‍ മുനവറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും വര്‍ധിച്ചുവരുന്ന ദളിത് ന്യൂനപക്ഷ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും കേരള ദളിത് പിന്നോക്ക സാമൂഹ്യ മുന്നണി പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. മതിയായ യോഗ്യതകളില്ലെ്ന്ന പറഞ്ഞ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ. മുഹമ്മദ് ബഷീറിനെതിരെ നടത്തുന്ന സമരങ്ങള്‍ തികച്ചും രാഷ്ട്രീയ വൈരാഗ്യമാണെും യോഗം കുറ്റപ്പെടുത്തി. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ചെറിയാന്‍ തോട്ടുങ്കല്‍, പി.സൈനബ, അബൂബക്കര്‍ മാങ്കാവ്, ബാബുരാജ് നാദാപുരം തുടങ്ങിയവര്‍ സംസാരിച്ചു.

English summary
faook college controversial speech; dalit association also ties with muslim association for taking case against lecturer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X