ഗുഡ് ബൈ നിരഞ്ജന്‍.... ഈ നാട് നിന്റെ ധീരതയ്ക്ക് മുന്നില്‍ തല കുനിയ്ക്കുന്നു
പാലക്കാട്: പത്താന്‍കോട്ട് ഭീകരാക്രമണത്തിനെ കൊല്ലപ്പെട് ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് രാജ്യത്തിന്റെ യാത്രാമൊഴി. എലമ്പുലാശേരിയിലെ കളരിയ്ക്കല്‍ തറവാട്ട് പറമ്പില്‍ സമ്പൂര്‍ണ സൈനിക ബഹുമതികളോടെ നിരഞ്ജന് അന്ത്യവിശ്രമം. എലമ്പുലാശേരിയിലെ മണ്ണ് നിരഞ്ജന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങി.
ബെംഗളുരുവില്‍ നിന്ന് ജനുവരി നാല് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം എലമ്പുലാശേരിയിലെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ചു. പിന്നീട് എലമ്പുലാശേരി കെഎയുപി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് ധീര ജവാനെ ഒരുനോക്ക് കാണാനും യാത്രാമൊഴിയേകാനും ഒഴുകിയെത്തിയത്.

ബെംഗളൂരുവില്‍ നിന്ന്
ബെംഗളൂരുവില്‍ നിന്ന് റോഡ് മാര്‍ഗ്ഗം നിരഞ്ജന്റെ മൃതദേഹം എത്തിയ്ക്കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീടാണ് വ്യോമസേനാ ഹെലികോപ്റ്ററില്‍ നാട്ടിലെത്തിച്ചത്.

എലമ്പുലാശേരിയില്‍
എലമ്പുലാശേരിയിലെ തറവാറ് വര്‍ഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്നു. പിതൃസഹോദരന്റെ വീട്ടിലേയ്ക്കാണ് മൃതദേഹം കൊണ്ടുവന്നത്.

ദു:ഖസാന്ദ്രം
ദു:ഖസാന്ദ്രമായിരുന്നു ഗ്രാമം മുഴുവനും. ധീരയോദ്ധാവിനെ രെുനോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.

മുഖ്യമന്ത്രി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം വൈകീട്ട് നിരഞ്ജന്റെ വീട് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ജനപ്രതിനിധികള്‍
നിരഞ്ജന്റെ മൃതദേഹം എലുമ്പാശേരിയില്‍ എത്തിയ്ക്കുമ്പോള്‍ എല്ലാ വിധ ഒരുക്കങ്ങളുമായി പാലക്കാട് ജില്ലയിലെ ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നു.

കരച്ചിലൊടുങ്ങാതെ
നിരഞ്ജന്റെ ചേതനയറ്റ ശരീരം വീട്ടിനകത്തേയ്ക്ക് കൊണ്ടുവന്നപ്പോള്‍ ഭാര്യാപിതാവ് ഗോപാലകൃഷ്ണ പണിക്കര്‍ക്ക് കരച്ചിലൊതുക്കാനായില്ല.

നാട് തേങ്ങി
നിരഞ്ജനെ കാണാന്‍ വീട്ടിലേയ്ക്ക് ജനപ്രവാഹം ആയിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു.

കെഎയുപി സ്‌കൂളില്‍
എലുമ്പലാശേരി കെഎയുപി സ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെ പൊതു ദര്‍ശനത്തിന് വച്ചു. ആയിരക്കണക്കിനാളുകളാണ് അവിടേയ്ക്ക് ഒഴുകിയെത്തിയത്.

തറവാട്ടുവളപ്പില്‍
കളരിയ്ക്കല്‍ തറവാടിന്റെ പറമ്പില്‍ തെക്കേ മൂലയില്‍ ആണ് നിരഞ്ജന് അന്ത്യവിശ്രമത്തിനുള്ള സ്ഥലമൊരുക്കിയത്.

സൈനിക ബഹുമതികളോടെ
കെഎയുപി സ്‌കൂളില്‍ നിന്ന് സൈനികര്‍ നിരഞ്ജന്റെ മൃതദേഹവും വഹിച്ച് നേരെയെത്തിയത് . എല്ലാ സേനാവിഭാഗങ്ങളും നിരഞ്ജന് ആദരം അര്‍പിച്ചു.

മതപരമായ ചടങ്ങുകള്‍
സൈനികമായ ചടങ്ങുകള്‍ക്ക് ശേഷം മതപരമായ സംസ്‌കാര ചടങ്ങുകള്‍ നടന്നു

ചെന്നിത്തല എത്തിയില്ല
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിന് ചടങ്ങിന്റെ തുടക്കത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications