കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക നിയമ ഭേദഗതി: ബദല്‍ സാധ്യത തേടി കേരളം, ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ പഞ്ചാബ് മാതൃകയില്‍ ബദല്‍ നിയമ സാധ്യത തേടി കേരളം. കേന്ദ്ര നിയമ ഭേദഗതി തള്ളാന്‍ മറ്റന്നാള്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരും. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാമെടുത്തു. കര്‍ഷകര്‍ പ്രധാനമായും ഉന്നയിക്കുന്ന താങ്ങുവില നിലനിര്‍ത്തിക്കൊണ്ടാവും കേരളത്തിന്‍റെ ബദല്‍ നിയമം. ഇതിനായി കൃഷി വകുപ്പ് ഉപസമിതിയെ നിയോഗിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് എസ്ഡിപിഐ; എല്‍ ഡി എഫിനും യുഡിഎഫിനും മൗനം, ഓങ്ങല്ലൂരില്‍...വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് എസ്ഡിപിഐ; എല്‍ ഡി എഫിനും യുഡിഎഫിനും മൗനം, ഓങ്ങല്ലൂരില്‍...

കേന്ദ്രത്തിന്‍റെ കാര്‍ഷിക നിയമ ഭേദഗതി തള്ളാന്‍ ബുധനാഴ്ചയാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. ഒരു മണിക്കൂര്‍ മാത്രമാണ് സഭ ചേരുന്നത്. കക്ഷി നേതാക്കള്‍ക്ക് മാത്രമായിരിക്കും സഭയില്‍ സംസാരിക്കാന്‍ അവസരം ഉണ്ടാവുക. നിയമ ഭേദഗതി പ്രമേയം വഴി തളളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ട്. കേന്ദ്രത്തിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ എതിരായതിനാല്‍ കേരള നിയമസഭയ്ക്ക് എളുപ്പത്തില്‍ നിയമം പാസാക്കാന്‍ സാധിക്കും.

pinarayi

കേന്ദ്ര നിയമത്തെ അംഗീകരിക്കുന്ന ഏക ബിജെപി പ്രതിനിധിയായ ഒ രാജഗോപാല്‍ സമ്മേളനത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നുള്ളതും ശ്രദ്ധേയമാണ്. അതിനിടെ കര്‍ഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ കര്‍ഷക സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു. ചര്‍ച്ചക്കുള്ള തിയതി നിശ്ചയിച്ച് അറിയിക്കാന്‍ കര്‍ഷക സംഘടനകളോട് കേന്ദ്രം ആവശ്യപ്പെട്ടു. 40 കര്‍ഷക സംഘടനകള്‍ക്കാണ് കേന്ദ്ര കൃഷിമന്ത്രാലയം നോട്ടീസ് അയച്ചത്.

എന്നാല്‍ നിയമം പിന്‍വലിക്കാതെയുള്ള യാതൊരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും സമരം പിന്‍വലിക്കില്ലെന്നുമ നിലപാടാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. സമരം ഇരുപത്തിയാറം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുകയാണ് കര്‍ഷകര്‍. പ്രതിഷേധ സമരങ്ങള്‍ നടക്കുന്ന രാജ്യത്തുടനീളമുള്ള വേദികളില്‍ കര്‍ഷകര്‍ റിലേ നിരാഹാര സമരം ആരഭിച്ചിട്ടുണ്ട്. രാജസ്ഥാൻ അതിർത്തിയിലേക്കുള്ള അഖിലേന്ത്യാ കിസാൻ സഭയുടെ മാർച്ച് ഇന്ന് നാസിക്കിൽ നിന്നും തുടങ്ങും.

നിവിൻ പോളിയുടെ വലംകൈ, നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് മേക്കപ്പ്മാന്‍ ഷാബു പുല്‍പ്പള്ളി അന്തരിച്ചുനിവിൻ പോളിയുടെ വലംകൈ, നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് മേക്കപ്പ്മാന്‍ ഷാബു പുല്‍പ്പള്ളി അന്തരിച്ചു

Recommended Video

cmsvideo
കേരള: തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമില്ലെങ്കിലും ഭരിക്കാം; മാർഗനിർദേശങ്ങൾ പുറത്തിറങ്ങി

 ഭീതി പരത്തി വീണ്ടും പുതിയ കൊറോണ; സൗദി അതിര്‍ത്തി അടച്ചു, കുവൈത്തും!! അതിവേഗ വ്യാപന സാധ്യത ഭീതി പരത്തി വീണ്ടും പുതിയ കൊറോണ; സൗദി അതിര്‍ത്തി അടച്ചു, കുവൈത്തും!! അതിവേഗ വ്യാപന സാധ്യത

English summary
farm bill: Kerala seeks alternatives, Special Assembly session on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X