ചൂരണി മലയില്‍ ഒറ്റയാന്‍ ആനയുടെ വിളയാട്ടം ; ലക്ഷങ്ങളുടെ കൃഷിനാശം

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ പൂതംപാറ ചൂരണി മലയിലെ കൃഷിഭൂമികളില്‍ ഒറ്റയാന്‍ ആനയുടെ വിളയാട്ടം . കര്‍ഷകരുടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷികള്‍ നശിപ്പിച്ചു.

മറ്റപ്പള്ളിയില്‍ സന്തോഷ്, മറ്റപ്പള്ളിയില്‍ മനോജ്, മലമ്പേല്‍ ബെി, ഐക്കര രാജന്‍, എസ്റ്റേറ്റ് ഷിബു എിവരുടെ കൃഷിഭൂമികളിലാണ് ആന നാശം വിതച്ചത്. ഇവരുടെ ഇരുപത്തഞ്ചോളം തെങ്ങുകള്‍, കവുങ്ങുകള്‍, വിളവെടുപ്പിന് പാകമായ നൂറോളം വാഴകള്‍, ഗ്രാമ്പു, മരച്ചീനി തുടങ്ങിയ കൃഷികളാണ് നശിപ്പിക്കപ്പെട്ട ത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.

poothamparamchooraniottayanaakramanam

നല്ല കായ്ഫലമുള്ള തെങ്ങുകളാണ് നശിപ്പിക്കപ്പെട്ട വയില്‍ എറെയും. നാലു ദിവസം മുന്‍പ് കൃഷിഭൂമികളില്‍ എത്തിയ ഒറ്റയാന്‍ വ്യാപക കൃഷിനാശം വരുത്തി, ഇപ്പോഴും കൃഷിസ്ഥലത്ത് തെന്നെയുണ്ടൊണ് കര്‍ഷകര്‍ പറയുത്. ഇതേതുടര്‍ന്നു കൃഷിസ്ഥലത്ത് റബ്ബര്‍ ടാപ്പിങ് നടത്താനോ കൃഷി പരിപാലനമോ സാധിക്കാത്ത സ്ഥിതിയാണ് കര്‍ഷകര്‍ക്ക്.

ഒരു മാസം മുന്‍പും മേഖലയിലെ നിരവധി തെങ്ങ്, കവുങ്ങ്, വാഴകള്‍ എിവ ഒറ്റയാന്‍ നശിപ്പിച്ചിരുു. കൃഷിഭൂമികള്‍ വനാതിര്‍ത്തിയോട് ചേര്‍തിനാല്‍ ഒറ്റയാനുപുറമെ മറ്റു വന്യമൃഗ ആക്രമണവും കര്‍ഷകര്‍ നേരിടുുണ്ട്. ബാങ്കുകളില്‍ നിും മറ്റും ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് ചെയ്യു കൃഷികള്‍ ഇങ്ങനെ നിരന്തരമായുണ്ടാകു വന്യമൃഗആക്രമണം മൂലം നശിക്കുത് കര്‍ഷകര്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുത്.

ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന് നിരാശ... മെഡലില്ല, രണ്ടാംദിനം ഡ്രൈഡേ, മൂന്നാദിനം 16 ഫൈനല്‍

എന്നാല്‍ വന്യമൃഗ ആക്രമണം തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെ മേഖലയിലെ കര്‍ഷകരുടെ ആവശ്യം ഇക്കാലമത്രെയായിട്ടും അധികൃതര്‍ കേട്ട ഭാവം നടിച്ചിട്ടില്ല. ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെും തങ്ങളുടെ കൃഷികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെും കര്‍ഷകര്‍ ആവശ്യപ്പെട്ടു .

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Farm destroyed by the wild elephant

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്